അമ്മായി അമ്മയെ വേഗത്തില്‍ ഒന്നു കൊന്നുതരാന്‍: ഇഷ്ടദൈവത്തിനു 20 രൂപ സമര്‍പ്പിച്ചു; പ്രാര്‍ത്ഥന നോട്ടില്‍ എഴുതിയ നിലയില്‍

ബംഗ്‌ളൂരു: അമ്മായിഅമ്മയെ വേഗം ഒന്നു മരിപ്പിച്ചു തരണേയെന്നു മരുമകള്‍ ഇഷ്ടദേവതയോടു പ്രാര്‍ത്ഥിച്ചു.
20 രൂപ നോട്ടില്‍ ഇതേ ആവശ്യം എഴുതി ക്ഷേത്ര ഭണ്ഡാരത്തില്‍ സമര്‍പ്പിക്കുകയും ചെയ്തു.
കലബുര്‍ഗി ശ്രീഘട്ട രാജി ഭാഗ്യവന്തി ദേവി ക്ഷേത്രത്തിലാണ് ഭക്തയായ മരുമകള്‍ ദേവിയോട് അമ്മായിഅമ്മയെ കൊന്നു നല്‍കണമെന്നു പ്രാര്‍ത്ഥിച്ചത്. മൂന്നു മാസം ഇടവിട്ടാണ് ഈ ക്ഷേത്രത്തില്‍ ഭണ്ഡാരം തുറക്കുന്നത്. കഴിഞ്ഞ ദിവസം ഭണ്ഡാരം തുറന്നപ്പോഴാണ് വിചിത്രമായ പ്രാര്‍ത്ഥന എഴുതിയ 20 രൂപ നോട്ട് കണ്ടെത്തിയത്.
ഭാരവാഹികളില്‍ ഒരാള്‍ നോട്ടിന്റെയും അതിലെ കുറിപ്പും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തു. അതു വൈറലായിരിക്കുകയാണ്. അമ്മായി അമ്മയെ മരുമകളില്‍ നിന്നു സംരക്ഷിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page