ക്ലാസ് മുറിയില്‍ അശ്ലീല വിഡിയോ കണ്ട് അധ്യാപകന്‍; അത് കണ്ട് ചിരിച്ച വിദ്യാര്‍ഥിക്ക് മര്‍ദനം, തലമുടിയില്‍ പിടിച്ചു ചുമരില്‍ ഇടിച്ചു, യുപിയിലെ അധ്യാപകന്‍ അറസ്റ്റില്‍

ക്ലാസ് മുറിയില്‍നിന്ന് അശ്ലീല വീഡിയോ കാണുന്നത് തടസ്സപ്പെടുത്തിയ വിദ്യാര്‍ത്ഥിയോട് അധ്യാപകന്റെ ക്രൂരത. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് ക്രൂരത നടന്നത്.
അധ്യാപകന്‍ വീഡിയോ കണ്ട സംഭവം മറ്റു വിദ്യാര്‍ഥികളോട് പറഞ്ഞതിനാണ് ക്ലാസ്സ് മുറിയില്‍ വച്ച് ചിരിച്ചു എന്ന് ആരോപിച്ചു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത്. അധ്യാപകനായ കുല്‍ദീപ് യാദവ് ആണ് മര്‍ദ്ദിച്ചത്. വിദ്യാര്‍ത്ഥിയുടെ മുടിയില്‍ പിടിച്ചു തല ചുമരില്‍ ഇടിച്ചു എന്നും പരാതിയുണ്ട്. അധ്യാപകനെ കസ്റ്റഡിയിലെടുത്തതായി യുപി പൊലീസ് അറിയിച്ചു. കുല്‍ദീപ് യാദവ് എന്നും ക്ലാസ് മുറിയില്‍ വച്ച് അശ്ലീല വീഡിയോ കാണാറുണ്ടായിരുന്നു. കഴിഞ്ഞദിവസം ഇത് ശ്രദ്ധയില്‍പ്പെട്ട ഒരു വിദ്യാര്‍ത്ഥി മറ്റു വിദ്യാര്‍ത്ഥിയോട് കാര്യം പറയുകയും പരസ്പരം സംസാരിച്ചു ചിരിച്ചത് അധ്യാപകന് പിടിച്ചില്ല. വിദ്യാര്‍ത്ഥികളുടെ പ്രതികരണത്തില്‍ ക്ഷുഭിതനായ യാദവ് തന്റെ മകനെ ക്രൂരമായി മര്‍ദിച്ചുവെന്ന് പിതാവ് ജയപ്രകാശ് പരാതിപ്പെട്ടു. ചൂരല്‍ വടികൊണ്ടുള്ള അടിയേറ്റ് ചെവിക്ക് പരിക്കേറ്റിരുന്നു. അധ്യാപകനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page