ന്യൂ ഇയര്‍ അടിച്ചുപൊളിക്കണം, ആര്യനാട് ബിവറേജസില്‍ കള്ളന്മാര്‍; 30000 രൂപയും മദ്യക്കുപ്പികളും മോഷ്ടിച്ചു

തിരുവനന്തപുരം: ആര്യനാട് ബവ്‌റിജസ് കോര്‍പറേഷനില്‍ കവര്‍ച്ച. ഞായറാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് നാലംഗ സംഘം ബവ്‌റിജസ് ഷട്ടറിന്റെ പൂട്ടു തകര്‍ത്ത് കവര്‍ച്ച നടത്തിയത്. കൗണ്ടറിലുള്ള മുപ്പതിനായിരത്തോളം രൂപയും റാക്കുകളില്‍ ഉണ്ടായിരുന്ന മദ്യക്കുപ്പികളും സംഘം കടത്തി. പൊലീസും ബവ്‌റിജസ് ഉദ്യോഗസ്ഥരും പ്രദേശത്ത് എത്തി കൂടുതല്‍ പരിശോധന നടത്തി.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ നാലുപേരെയാണ് കണ്ടത്. കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി ഡോഗ് സ്‌ക്വാഡിനെയും പ്രദേശത്ത് എത്തിച്ചിട്ടുണ്ട്.
അതിനിടെ, ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ആര്യനാട് ബവ്‌റിജസിനു മുന്‍പില്‍ കൂട്ടയടി നടന്നിരുന്നു. വരി നില്‍ക്കുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. വരി തെറ്റിച്ച് ഒരാള്‍ മദ്യം വാങ്ങാന്‍ ശ്രമിച്ചതായിരുന്നു അന്ന് സംഘര്‍ഷത്തിനിടയാക്കിയത്. ഇത് വരിയിലുണ്ടായിരുന്ന മറ്റുള്ളവര്‍ ചോദ്യം ചെയ്യുകയും ഇത് സംഘര്‍ഷത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയതോടെ സംഘര്‍ഷം സൃഷ്ടിച്ചവര്‍ ഇവിടെ നിന്നും കടന്നു കളഞ്ഞിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page