തെക്കന്‍ കൊറിയയില്‍ വിമാനം തകര്‍ന്ന് 28 യാത്രക്കാര്‍ മരിച്ചു. മുആന്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടം. റണ്‍വേയില്‍നിന്ന് തെന്നിമാറി വിമാനത്താവളത്തിന്‍റെ മതിലിലിടിച്ച് തീപിടിക്കുകായായിരുന്നു. ആറ് വിമാനജീവനക്കാരും 175 യാത്രക്കാരും ഉള്‍പ്പെടെ 181 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ നിന്ന് വന്ന വിമാനമാണ് അപകടത്തില്‍പെട്ടത്. പക്ഷി ഇടിച്ചതിനെ തുടർന്നാണ് അപകടമെന്നാണ് പ്രഥമിക നിഗമനം. പ്രാദേശിക സമയം രാവിലെ 9 മണിയോടെയാണ് വിമാനം തകർന്ന് വീണത്. അപകടത്തിൽ രണ്ട് പേരെ രക്ഷപ്പെടുത്തിയതായി യോൻഹാപ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വിമാനത്തിലെ തീ അണച്ചതായി അഗ്നിശമന സേന അധികൃതർ അറിയിച്ചു. പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. വൻ രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്കിടയിൽ വെള്ളിയാഴ്ച നേതൃത്വം ഏറ്റെടുത്ത ആക്ടിംഗ് പ്രസിഡൻ്റ് ചോയ് സുങ്-മോക്ക്, രക്ഷാപ്രവർത്തനങ്ങൾക്ക് മുൻഗണന നൽകാൻ സർക്കാർ ഏജൻസികൾക്ക് നിർദ്ദേശം നൽകി.