വീട്ടിലെ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

വീട്ടിലെ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ശരീരം മുഴുവന്‍ പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. സൂറത് കല്‍ തടമ്പ വെങ്കിട്ടരമണ കോളനി സ്വദേശി വാമനന്റെ ഭാര്യ വാസന്തി(52) ആണ് മരിച്ചത്. ഡിസംബര്‍ 18ന് ആണ് വീട്ടില്‍ അപകടം നടന്നത്. വാതക ചോര്‍ച്ച അറിയാതെ അടുപ്പില്‍ കത്തിച്ചപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. ഗുരുതര പരിക്കേറ്റ വീട്ടമ്മ പുഷ്പയെയും സഹോദരി വാസന്തിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന പുഷ്പ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയിരുന്നു. വാസന്തി വെള്ളിയാഴ്ച രാത്രിയിലാണ് മരിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page