തേനിയിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് മൂന്നു മലയാളികൾക്ക് ദാരുണാന്ത്യം, 18 പേർക്ക് പരിക്ക്

തേനി: പെരിയകുളത്ത് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു. കാര്‍ യാത്രികരായ കോട്ടയം കുറവിലങ്ങാട് പകലോമറ്റം ഗോവിന്ദപുരം കോളനി കാഞ്ഞിരത്താംകുഴി സോണി മോന്‍ (45), നമ്പുശ്ശേരി കോളനി അമ്പലത്തുങ്കല്‍ ജോജിന്‍ (33), പകലോമറ്റം കോയിക്കല്‍ ജയ്ന്‍ തോമസ് (30) എന്നിവരാണു മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. സുഹൃത്തുക്കളായ 4 പേരും വേളാങ്കണ്ണി തീര്‍ഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്നു.ഏര്‍ക്കാട് നിന്നും തേനിയിലേക്ക് വരികയായിരുന്ന കാറുമായാണ് മിനി ബസ് കൂട്ടിയിടിച്ചത്. രണ്ട് വാഹനങ്ങളും നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു. കെഎല്‍ 39- സി, 2552 എന്ന മാരുതി ഓള്‍ട്ടോ കാര്‍ അപകടത്തില്‍ പൂര്‍ണമായും തകര്‍ന്നു.ഇടിയുടെ ആഘാതത്തില്‍ കാറും ബസും മറിഞ്ഞു. മിനി ബസില്‍ 18 ഓളം യാത്രക്കാരാണുണ്ടായിരുന്നത്. ഇവര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ വെത്തലഗുണ്ട്, പെരിയകുളം,തേനി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകട വിവരം അറിഞ്ഞ് ബന്ധുക്കള്‍ തേനിയിലേക്ക് പുറപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page