കാസര്‍കോട്: ആദൂര്‍, പൊലീസ് സ്റ്റേഷന് പരിധിയിലെ എരിഞ്ഞിപ്പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ മൂന്നു കുട്ടികളെ കാണാതായി. ഇവരില്‍ ഒരാളെ കരയ്ക്കെടുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുറ്റിക്കോലില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും തെരച്ചില്‍ തുടരുന്നു.
എരിഞ്ഞിപ്പുഴയിലെ സിദ്ദിഖിന്റെ മകന് റിയാസ് (17)ആണ് മരണപ്പെട്ടത്. മൃതദേഹം ചെര്‍ക്കള കെ.കെ പുറത്തെ സ്വകാര്യ ആശുപത്രിയില്‍. അഷ്റഫിന്റെ മകന് യാസിന് (13), മജീദിന്റെ മകന് സമദ് (13) എന്നിവര്‍ക്കായാണ് തെരച്ചില്‍ നടത്തുന്നത്. ശനിയാഴ്ച ഉച്ചയ്ക്കാണ് അപകടം. ബന്ധുക്കളായ മൂന്നു കുട്ടികളും പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം.