വ്രതശുദ്ധിയോടെ ക്രിസ്മസ് ആഘോഷിച്ച് വിശ്വാസി സമൂഹം; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും ശുശ്രൂഷകളും

കാസര്‍കോട്: സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഓര്‍മ പുതുക്കി വിശ്വാസികള്‍ ക്രിസ്മസ് ആഘോഷിക്കുന്നു. ക്രിസ്മസ് ട്രീകള്‍, കേക്കുകള്‍, സാന്റാക്ലോസ് എന്നിങ്ങനെ നിരവധി ഇനങ്ങളാണ് ആഘോഷത്തിന് മാറ്റു കൂട്ടുന്നത്. ജില്ലയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു.
കയ്യാര്‍ ക്രിസ്തു രാജ ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ കങ്കനാടി ഫാദര്‍ മുള്ളേഴ്സ് ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ ഫാ.അജിത് മിനാജസ് കാര്‍മികത്വം വഹിച്ചു. ത്സാര്‍ഖണ്ഡ് റാഞ്ചി സെമിനാരി ഡയറക്ടര്‍ ഫാ.ജോണ്‍ ഡി സോജാ, ഫാ.ജോസ്വിന്‍ ഡി സോജ, കയ്യാര്‍ ക്രിസ്തരാജ ചര്‍ച്ച് വികാരി ഫാ.വിശാല്‍ മോനിസ് പങ്കെടുത്തു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടന്നു.കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന് സമീപത്തെ വ്യാകുലമാതാ പള്ളിയിലും പ്രാര്‍ഥനകളും ആഘോഷവും നടന്നു.

കാസര്‍കോട് കോട്ടക്കണി സെന്റ് ജോസഫ് ദേവാലയത്തില്‍ പ്രത്യേകം പ്രാര്‍ഥനകളും ആഘോഷവും നടന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page