‘പരീക്ഷ മാറ്റിവക്കണം, പഠനം ഓണ്‍ലൈന്‍ ആക്കണം’; സ്‌കൂളിന് വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ച് കുട്ടിവിരുതന്മാര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്‌കൂളുകളില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ചതിന് പിന്നില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെന്ന് പൊലീസ്. രോഹിണി ജില്ലയിലെ രണ്ട് സ്‌കൂളുകളിലേക്കാണ് വിദ്യാര്‍ഥികള്‍ ബോംബ് ഭീഷണിയുമായി ഇമെയില്‍ സന്ദേശമയച്ചത്. പരീക്ഷ നീട്ടിവെക്കാനും പഠനം ഓണ്‍ലൈനാക്കാനുമാണ് ഭീഷണി സന്ദേശമയച്ചതെന്നും കണ്ടെത്തി. ഡല്‍ഹി പൊലീസിലെ സ്പെഷ്യല്‍ സെല്ലിന്റെ അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. രണ്ട് സ്‌കൂളുകളിലേക്ക് ഇമെയിലുകള്‍ അയച്ചത് ഒരേ സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികളാണെന്നും ഡല്‍ഹി പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.
രാജ്യതലസ്ഥാനത്തെ നാല്‍പ്പതോളം സ്‌കൂളുകള്‍ക്കാണ് അടുത്തിടെ ബോംബ് ഭീഷണിയുണ്ടായത്. സ്‌കൂള്‍ കെട്ടിടങ്ങളിലെ വിവിധ ഭാഗങ്ങളിലായി ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഭീഷണി സന്ദേശത്തില്‍ പറഞ്ഞിരുന്നത്. കുട്ടികളെ കൗണ്‍സിലിങ് നല്‍കി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചെന്നും പൊലീസ് വ്യക്തമാക്കി.
രോഹിണിയിലും പശ്ചിം വിഹാറിലും ഉള്ള സ്‌കൂളുകള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളിലായി ബോംബ് ഭീഷണി ലഭിച്ചത്. ഡല്‍ഹി പൊലീസിലെ സ്പെഷ്യല്‍ സെല്ല് നടത്തിയ കൗണ്‍സിലിംഗിലാണ് പരീക്ഷ തല്‍ക്കാലത്തേക്ക് മാറ്റി വയ്ക്കാന്‍ മാത്രം ലക്ഷ്യമിട്ടുള്ളതായിരുന്നു ഭീഷണിയെന്ന് വ്യക്തമായത്.
പരീക്ഷയ്ക്ക് കുട്ടികള്‍ വേണ്ടത്ര പഠിക്കാത്തതിനാല്‍ പരീക്ഷ നീട്ടിവെക്കാനാണ് ഇമെയില്‍ അയച്ചത്.
ഇതോടെ വിദ്യാര്‍ഥികളെ പൊലീസ് മുന്നറിയിപ്പ് നല്‍കി മാതാപിതാക്കള്‍ക്കൊപ്പം അയക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page