വനത്തിനുള്ളിൽ കൊലപാതകം; അതിരപ്പിള്ളിയിൽ ജ്യേഷ്ഠൻ മദ്യലഹരിയിൽ അനിയനെ വെട്ടിക്കൊന്നു

തൃശൂർ: അതിരപ്പിള്ളിയിൽ ജ്യേഷ്ഠൻ അനിയനെ വെട്ടിക്കൊന്നു. ആനപ്പന്തം സ്വദേശി സത്യൻ കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ ചന്ദ്രമണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ബുധനാഴ്‌ച രാത്രി ഏഴിന് കണ്ണൻകുഴി വടാപ്പാറയിൽ വച്ചായിരുന്നു സംഭവം. ചന്ദ്രമണി, സത്യൻ, രാജാമണി, ലീല ഒരു കുടുംബത്തിലുള്ളവർ ഒരുമിച്ച് വനവിഭവങ്ങൾ ശേഖരിക്കാൻ പോയതായിരുന്നു. ഇതിനിടെ മദ്യപിച്ച സത്യനും ചന്ദ്രമണിയും തമ്മിൽ തർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ അരിവാളുപയോഗിച്ച് ചന്ദ്രമണി സത്യനേയും ഭാര്യയേയും വെട്ടുകയായിരുന്നു. ആക്രമണത്തിൽ ചന്ദ്രമണിയുടെ ഭാര്യ ലീലയ്ക്കും വെട്ടേറ്റു.ഇവരെ ചാലക്കുടിയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണങ്കുഴിയിൽ നിന്ന് ഒരു കിലോമീറ്റർ ഉൾവനത്തിലാണ് കൊലപാതകം നടന്നത്. സത്യന്റെ മൃതദേഹം ഏറെ വൈകിയും വനത്തില്‍നിന്ന് പുറത്തെത്തിക്കാനായിരുന്നില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page