അധ്യാപികമാരുടെ ശുചിമുറിയില്‍ ഒളി ക്യാമറ; ദൃശ്യങ്ങള്‍ ലൈവായി നോക്കി സ്‌കൂള്‍ ഡയരക്ടര്‍; കയ്യോടെ പിടികൂടി അധ്യാപികമാര്‍

ലക്‌നൗ: അദ്ധ്യാപികമാരുടെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച സ്‌കൂള്‍ ഡയറക്ടര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ നോയിഡയിലെ സെക്ടര്‍ 70ലെ ലേണ്‍ വിത്ത് ഫണ്‍ എന്ന പ്ലേ സ്‌കൂളിലാണ് സംഭവം. നവ്നിഷ് സഹായ് എന്ന 50 കാരനാണ് പിടിയിലായത്. ശുചിമുറിയിലെ ബള്‍ബ് ഹോള്‍ഡറിനുള്ളിലാണ് ക്യാമറ വച്ചത്. ദൃശ്യങ്ങള്‍ തത്സമയം കമ്പ്യൂട്ടറിലൂടെയും മൊബൈല്‍ ഫോണിലൂടെയും കാണാന്‍ കഴിയുന്ന വിധത്തിലായിരുന്നു ക്യാമറ സജ്ജമാക്കിയിരുന്നത്. സ്‌കൂളിലെ അദ്ധ്യാപികയാണ് ഒളിക്യാമറ കണ്ടെത്തിയത്. ബള്‍ബ് ഹോള്‍ഡറില്‍ അസാധാരണമായ മങ്ങിയ വെളിച്ചം ശ്രദ്ധയില്‍പ്പെട്ടതോടെ ഇവര്‍ നടത്തിയ പരിശോധനയില്‍ ക്യാമറ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരെ വിവരമറിയിച്ചെങ്കിലും ആരും നടപടിയെടുത്തില്ല. ഇതോടെ അദ്ധ്യാപിക നോയിഡ സെന്‍ട്രല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ശക്തി മോഹന്‍ അവാസ്തിക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നവ്നിഷ് സഹായിയെ പൊലീസ് അറസ്റ്റ് ചെയ്തു. ക്യാമറയിലൂടെ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യാതെ ലൈവ് സ്ട്രീമിംഗ് നടത്താന്‍ കഴിയുമെന്ന് പരിശോധനയില്‍ വ്യക്തമായി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. 22,000 രൂപയ്ക്ക് ഓണ്‍ലൈനായാണ് ഇയാള്‍ ക്യാമറ വാങ്ങിയത്. ഇതിന് മുമ്പും ഇത്തരത്തിലുള്ള സംഭവം നടന്നതായി അദ്ധ്യാപികമാര്‍ ആരോപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page