കാസര്‍കോട്: വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ 11 കെ.എസ്.ഇ.ബി ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി.
കാസര്‍കോട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാനഗര്‍ വൈദ്യുതി ഭവനിലേക്ക് നടത്തിയ മാര്‍ച്ച് ഡിസിസി പ്രസിഡണ്ട് പി.കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം. രാജീവന്‍ നമ്പ്യാര്‍ ആധ്യക്ഷം വഹിച്ചു. നേതാക്കളായ ഷാഹുല്‍ ഹമീദ്, സി.വി ജെയിംസ്, ആര്‍. ഗംഗാധരന്‍, ശാന്തകുമാരി, കെ. ഖാലിദ്, ജമീല അഹമ്മദ്, പി.പി സുമിത്രന്‍, സാജിദ് കമ്മാടം, യു. വേലായുധന്‍, അബ്ദുല്‍ റസാഖ് നേതൃത്വം നല്‍കി.
