എല്ലാ ദിവസവും പീഡിപ്പിക്കപ്പെടുന്നതിനേക്കാള്‍ നല്ലത് മരണമാണ്; ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി പ്രധാനമന്ത്രിക്കു കത്തയച്ചു

ബംഗ്‌ളൂരു: തനിക്കും കുടുംബത്തിനും ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തയച്ചു. റോണ താലൂക്കിലെ കൃഷ്ണപുര സ്വദേശിയായ ശാന്ത ഹിരേമത്ത് ആണ് കത്തയച്ചത്. കത്തിന്റെ കോപ്പി രാഷ്ട്രപതി, ഗവര്‍ണര്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ക്കും അയച്ചിട്ടുണ്ട്. പരാതിക്കാരിയുടെയും കുടുംബത്തിന്റെയും കൈവശമുള്ള സ്വത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മാസങ്ങളായി തുടരുകയാണ്. എതിര്‍പക്ഷത്ത് പ്രബലരും അധികാര കേന്ദ്രങ്ങളുമായി വലിയ ബന്ധം ഉള്ളവരാണെന്നും ഇതു കാരണം തങ്ങളുടെ കൃഷിഭൂമി ഉഴുതു മറിക്കാന്‍ പോലും കഴിയുന്നില്ലെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറഞ്ഞു. പൊലീസില്‍ പരാതിപ്പെട്ടിട്ടും ഫലം ഇല്ലെന്നും പരാതിയില്‍ പറഞ്ഞു. എല്ലായ്‌പ്പോഴും മാനസികമായി പീഡിപ്പിക്കപ്പെടുന്നതിനേക്കാള്‍ നല്ലത് ദയാവധം ആണെന്നും അതിനാല്‍ തനിക്കും കുടുംബത്തിനും ദയാവധം അനുവദിക്കണമെന്നും പരാതിക്കാരി കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page