കൈയ്യ് പിറകില്‍ കെട്ടിയില്ല; മൂന്നാംക്ലാസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് അധ്യാപിക

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപികയുടെ ക്രൂര മര്‍ദ്ദനം. അച്ചടക്കം പാലിച്ചില്ലെന്നാരോപിച്ചാണ് വിദ്യാര്‍ത്ഥിയുടെ കൈയ്യില്‍ അധ്യാപിക വടി കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചത്. വിളപ്പില്‍ശാല ഗവ.യു.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ബദ്രിനാഥിനാണ് പരുക്കേറ്റത്. സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപിക ജയ റോശ്വിന്‍ ആണ് കുട്ടിയെ അടിച്ചതെന്നാണ് പറയുന്നത്. കൈക്ക് പരിക്കേറ്റ കുട്ടിയെ പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈമാസം പത്തിനാണ് സംഭവം. ഉച്ചയ്ക്ക് ഇന്റര്‍വെല്‍ സമയത്ത് വരിയില്‍ നടക്കുന്നതിനിടെ കുട്ടി പിറകില്‍ കൈയ്യ് കെട്ടിയില്ലെന്നാരോപിച്ചാണ് അധ്യാപികയുടെ മര്‍ദ്ദനം ഉണ്ടായതെന്ന് വിദ്യാര്‍ത്ഥിയുടെ അമ്മ പറഞ്ഞു. കുടുംബം അധ്യാപികക്കെതിരെ പൊലീസില്‍ പരാതി നല്‍കി.

Class 3 student brutally beaten by teacher in Thiruvananthapuram

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
രാത്രികാലങ്ങളില്‍ വീഡിയോ കോള്‍ ചെയ്ത് വിവാഹ അഭ്യര്‍ത്ഥന: നിരസിച്ച വിരോധത്തില്‍ ബംബ്രാണയില്‍ വീട്ടുവളപ്പില്‍ അതിക്രമിച്ചു കയറി മതില്‍ തകര്‍ത്തു, യുവതിയുടെ പരാതിയില്‍ കേസ്
Scroll to top

You cannot copy content of this page