ടിപ്പര്‍ ലോറിക്കും പിക്കപ്പ് വാനിനും ഇടയില്‍പ്പെട്ട് ഡ്രൈവര്‍ മരിച്ചു

കണ്ണൂര്‍: ടിപ്പറിനും പിക്കപ്പ് വാനിനും ഇടയില്‍പ്പെട്ട് ജീപ്പ് ഡ്രൈവര്‍ മരിച്ചു. പരിയാരം ചുണ്ട സാധുമുക്കിലെ കുടിയില്‍ വീട്ടില്‍ ബലരാമന്‍ (65)ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെ ഉമ്മറപ്പൊയില്‍ ക്രഷറില്‍ നിന്നും തന്റെ പിക്കപ്പ് വാനിലേക്ക് സാധനം കയറ്റുമ്പോള്‍ പുറകോട്ട് വന്ന ടിപ്പര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഉടനെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെരിങ്ങോം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: ലത. മക്കള്‍: സുജേഷ്, സുനീഷ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page