കോംഗോയില്‍ അജ്ഞാത രോഗം പടരുന്നു; 31 പേര്‍ മരണപ്പെട്ടു; മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികള്‍, 406 പേര്‍ ചികില്‍സയില്‍, ലോകം ആശങ്കയില്‍

കോംഗോയില്‍ അജ്ഞാതരോഗം പടരുന്നു. രോഗബാധിതരായി ചികിത്സ തേടിയ 406 പേരില്‍ 31 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. അതേസമയം മരിച്ചവരില്‍ കൂടുതലും കുട്ടികളാണ്. കടുത്ത
പനിയാണ് പ്രധാന രോഗലക്ഷണം. പിന്നീട് രോഗികളുടെ അവസ്ഥ വഷളാവുകയും മരണത്തിനു കീഴടങ്ങുകയുമാണ് ചെയ്യുന്നത്. രോഗബാധിതരായ ആളുകള്‍ക്ക് കടുത്ത പനിയും കടുത്ത തലവേദനയും ഉള്‍പ്പെടെയുള്ള ഇന്‍ഫ്‌ലുവന്‍സ ലക്ഷണങ്ങളുണ്ടെന്ന് ക്വാംഗോ പ്രവിശ്യയിലെ ഡെപ്യൂട്ടി ഗവര്‍ണര്‍ റെമി സാകിയും പ്രവിശ്യാ ആരോഗ്യ മന്ത്രി അപ്പോളിനേര്‍ യുംബയും പറഞ്ഞു. അതേസമയം
തിരിച്ചറിയപ്പെടാത്ത രോഗം എന്നാണ് ലോകാരോഗ്യസംഘടന ഈ രോഗത്തെ നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ലക്ഷണങ്ങള്‍ നയിക്കുന്നത് ഡിസീസ് എക്സിലേക്കാണെന്നും വിദഗ്ധര്‍ പറയുന്നു. രാജ്യത്തെ ഉള്‍പ്രദേശങ്ങളിലൊന്നായ ക്വാന്‍ഗോയില്‍ തലവേദയും കഫക്കെട്ടും മൂക്കൊലിപ്പും ശരീരവേദനയും കാരണം ചികിത്സതേടിയെത്തിയത് 406 പേരാണ്. അതില്‍ 31 പേര്‍ മരണപ്പെട്ടു.
രോഗം തിരിച്ചറിയുന്നതിനായി സാമ്പിളുകള്‍ ശേഖരിക്കാനും വിശകലനം നടത്താനും പാന്‍സി ഹെല്‍ത്ത് സോണിലേക്ക് ഒരു മെഡിക്കല്‍ ടീമിനെ അയച്ചിട്ടുണ്ട്. രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നതിനാല്‍ സ്ഥിതി വളരെ ആശങ്കാജനകമാണെന്ന് സിവില്‍ സൊസൈറ്റി നേതാവ് സെഫോറിയന്‍ മന്‍സാന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.
കൊയലിഷന്‍ ഫോര്‍ എപിഡെമിക് പ്രിപയേഡ്നസ് ഇന്നവേഷന്‍സിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡിസീസ് എക്സ് മനുഷ്യരാശിക്ക് ഭീഷണിയാകാം എന്നും മുമ്പുണ്ടായിരുന്നവയേക്കാള്‍ ദ്രുതഗതിയില്‍ ലോകമെമ്പാടും വ്യാപിക്കാമെന്നും പറയുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page