റിക്കവറിയുടെ പേരില്‍ കള്ളന്മാരും പൊലീസും ചേര്‍ന്നു സ്വര്‍ണ്ണ വ്യാപാരികളെ പീഡിപ്പിക്കുന്നു: ഗോള്‍ഡ്- സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോ.

കാസര്‍കോട്: നിയമാനുസൃതം വ്യാപാരം നടത്തുന്ന സ്വര്‍ണ്ണ വ്യാപാരികളെ റിക്കവറിയുടെ പേരില്‍ പൊലീസ് പീഡിപ്പിക്കുന്നെന്നു ആള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ ആരോപിച്ചു.
മാറ്റിയെടുത്തു പകരം നല്‍കിയ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടാവുമായി ജ്വല്ലറിയിലെത്തുന്ന പൊലീസ് കളവുമുതലാണെന്നു പറഞ്ഞു തിരിച്ചു നല്‍കാന്‍ നിര്‍ബന്ധിക്കുകയും തയ്യാറാവാത്തവരെ പ്രതിയാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അതേസമയം പ്രതി കടയില്‍ നിന്നു മാറ്റിയെടുത്തുകൊണ്ടുപോയ സ്വര്‍ണ്ണാഭരണങ്ങള്‍ പിടിച്ചെടുക്കാന്‍ ഒരു നടപടിയും പൊലീസില്‍ നിന്നുണ്ടാവുന്നില്ലെന്ന് അവര്‍ പറഞ്ഞു. ഇതു വ്യാപാരികള്‍ക്കു സാമ്പത്തിക നഷ്ടവും മാനഹാനിയുമുണ്ടാക്കുന്നു- അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒരു കേസിനുവേണ്ടി റിക്കവറി ചെയ്ത സ്വര്‍ണ്ണം മറ്റൊരു കേസിനുവേണ്ടി തൊണ്ടി മുതലാക്കാന്‍ പറ്റുന്ന വിചിത്ര സാഹചര്യവും സ്വര്‍ണ്ണക്കളവു കേസില്‍ പൊലീസ് നടത്തുന്നുണ്ടെന്ന് അവര്‍ തുടര്‍ന്നു പറഞ്ഞു. മര്‍ച്ചന്റ്‌സ് അസോ. ജില്ലാ പ്രസിഡണ്ട് കെ അഹമ്മദ് ഷെരീഫ്, ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോ. ജില്ലാ പ്രസിഡന്റ് കെ എ അബ്ദുള്‍കരീം, സെക്രട്ടറി കോടോത്ത് അശോകന്‍ നായര്‍, ട്രഷറര്‍ ബി എം അബ്ദുല്‍ കബീര്‍, വര്‍ക്കിംഗ് റോയ് ജോസഫ്, അബ്ദുള്‍ ഹമീദ്, ജി വി നാരായണന്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page