കണ്ണൂരിൽ സ്വകാര്യ ബസുകൾ പണിമുടക്ക് നടത്തുന്നു; 18 മുതൽ അനിശ്ചിതകാല ബസ് സമരം

കണ്ണൂര്‍: കണ്ണൂരില്‍ സ്വകാര്യ ബസുടമകൾ പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചു. പൊലീസ് അമിത പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചത്. സൂചനാ പണിമുടക്കാണ് ചൊവ്വാഴ്ച നടത്തുന്നത്. ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓഡിനേഷന്‍ കമ്മിറ്റിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. പൊലീസ് സമീപനത്തില്‍ മാറ്റമില്ലെങ്കില്‍ ഡിസംബർ പതിനെട്ട് മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. പണിമുടക്കിനെ തുടർന്ന് കെഎസ്ആർടിസി ബസുകളിൽ യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
സ്വകാര്യ ബസ് സമരം കണക്കിലെടുത്ത് കെഎസ്ആർടിസി അധിക സർവീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രധാന റൂട്ടുകളിലാകും കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തുക. കണ്ണൂർ – പയ്യന്നൂർ, കണ്ണൂർ – തലശേരി റൂട്ടുകളിലാകും കെ എസ് ആർ ടി സി അധിക സർവീസുകൾ നടത്തുക. സ്വകാര്യ ബസ് സമരം ആണെങ്കിലും കണ്ണൂരിൽ പരീക്ഷകൾക്കൊന്നും മാറ്റമില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page