ഡല്‍ഹിയിലെ മുതിര്‍ന്ന സിപിഎം നേതാവ് കെഎം തിവാരി അന്തരിച്ചു

ന്യൂഡല്‍ഹി: സിപിഎം കേന്ദ്രകമ്മിറ്റി അംഗവും ഡല്‍ഹി മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കെഎം തിവാരി (70) അന്തരിച്ചു. ഏതാനും മാസങ്ങളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. മൃതദേഹം ചൊവ്വാഴ്ച സിപിഎം ഗാസിയാബാദ് ജില്ലാ കമ്മിറ്റി ഓഫീസിലും ബുധനാഴ്ച രാവിലെ 09.30 മുതല്‍ 11 വരെ എച്ച്.കെ.എസ് സുര്‍ജീത് ഭവനിലും പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് സംസ്‌കാരത്തിനായി നിഗം ബോധ് ഘട്ടിലേക്ക് കൊണ്ടുപോകും. ഗാസിയാബാദിലെ വ്യവസായമേഖലയില്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ നിരവധി സമരങ്ങള്‍ നയിച്ച അദ്ദേഹം സംസ്ഥാന സെക്രട്ടറി കൂടിയായിരുന്നു. സിഐടിയു പ്രവര്‍ത്തക സമിതിയിലും ജനറല്‍ കൗണ്‍സിലിലും വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു.
ട്രേഡ് യൂണിയന്‍ നേതാവായാണ് തിവാരി സിപിഎം നേതൃത്വത്തിലേക്ക് എത്തിയത്. 1977 ല്‍ സിപിഐ എമ്മില്‍ അംഗമായി. 1988-ല്‍ ഡല്‍ഹി സംസ്ഥാന കമ്മിറ്റിയിലേക്കും 1991 ല്‍ സെക്രട്ടേറിയറ്റിലേക്കും 2018ല്‍ കേന്ദ്ര കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 2014 മുതല്‍ 2024 വരെ സിപിഐ എം ഡല്‍ഹി സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. രാഷ്ട്ര പ്രവര്‍ത്തനത്തിന്റെ ഭാഗമായി മൂന്ന് മാസത്തിലധികം ജയില്‍ വാസമനുഭവിച്ചു. മൂന്ന് വര്‍ഷവും ഒമ്പത് മാസവും ഒളിവില്‍ കഴിഞ്ഞു. തിവാരിയുടെ നിര്യാണത്തില്‍ സിപിഎം പൊളിറ്റ് ബ്യൂറോ അനുശോചിച്ചു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page