പിണറായിയില്‍ കോണ്‍ഗ്രസ് ഓഫീസിനു തീയിട്ട കേസ്; സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കണ്ണൂര്‍: പിണറായി, വെണ്ടുട്ടായി, കനാല്‍ക്കരയില്‍ കോണ്‍ഗ്രസ് ഓഫീസിനു തീയിട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍. സിപിഎം പ്രവര്‍ത്തകനായ കനാല്‍ക്കരയിലെ വിപിന്‍ രാജി(24)നെയാണ് പിണറായി പൊലീസ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച വൈകുന്നേരം കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പ്രിയദര്‍ശിനി മന്ദിരമാണ് അക്രമത്തിനു ഇരയായത്. കോണ്‍ഗ്രസ് ബൂത്ത് കമ്മറ്റി ഓഫീസിനും റീഡിംഗ് റൂമിനും വേണ്ടിയാണ് കെട്ടിടം പണിതത്. ഞായറാഴ്ച പുലര്‍ച്ചെ എത്തിയ ഒരു സംഘം കെട്ടിടത്തിന്റെ ജനല്‍ചില്ലുകള്‍ തകര്‍ക്കുകയും വാതിലിനു തീയിടുകയുമായിരുന്നു. സിസിടിവി ക്യാമറയുടെ കണക്ഷന്‍ വിച്ഛേദിച്ച ശേഷമായിരുന്നു അക്രമം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page