വെടിയേറ്റ് പുളയുമ്പോഴും വാഹനം ഓടിച്ചത് കിലോമീറ്ററുകൾ; രക്ഷപ്പെടുത്തിയത് 15 ജീവനുകൾ, ഹീറോ ആയി ഡ്രൈവർ

പട്ന: ബിഹാറിൽ ‌വയറ്റിൽ വെടിയേറ്റിട്ടും നിർത്താതെ കിലോമീറ്ററുകളോളം വണ്ടിയോടിച്ച് ഡ്രൈവർ യാത്രികരെ ആക്രമികളിൽ നിന്ന് രക്ഷപ്പെടുത്തി. 15 പേരുമായി ജീപ്പിൽ യാത്ര പൊയികൊണ്ടിരുന്ന ബോജ്പൂർ സ്വദേശി സന്തോഷ് സിങിനെയാണ് ബൈക്കിലെത്തിയ ആക്രമികൾ വെടി വെച്ചത്. ബൈക്കിലെത്തിയ 2 പേരാണ് ജീപ്പിന് നേരെ വെടിയുതിർത്തത്. ഇതിൽ ഒരു വെടിയുണ്ട സന്തോഷ് സിങിൻ്റെ വയറ്റിൽ കൊള്ളുകയായിരുന്നു എന്നാല്‍ തന്നെ വിശ്വസിച്ച് വാഹനത്തില്‍ കയറിയവരുടെ ജീവന് വേണ്ടി വേദന കടിച്ചുപിടിച്ച് കിലോമീറ്ററുകളോളം വണ്ടിയോടിച്ച് അദ്ദേഹം ഇപ്പോള്‍ ഹീറോ ആയിരിക്കുകയാണ്. ഇക്കഴിഞ്ഞ വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ഒരു തിലക് ചടങ്ങ് കഴിഞ്ഞ് മടങ്ങുന്ന സംഘമാണ് സന്തോഷിന്റെ ജീപ്പിലുണ്ടായിരുന്നത്.പ്രാദേശിക ജീപ്പ് ഡ്രൈവറായ സന്തോഷിന്റെ ജീപ്പിനെ പിന്തുടര്‍ന്ന് മോട്ടോര്‍ സൈക്കിളിലെത്തിയ ആക്രമികള്‍ വെടിവച്ചു. വയറിൽ വെടികൊണ്ട് ശക്തമായി രക്തം ഒലിക്കുന്നതിനിടയിലും കഠിനമായ വേദനയിലും തന്റെ ധൈര്യം അദ്ദേഹം കൈവിട്ടില്ല. ജുവാന്‍ ഗ്രാമത്തിനടുത്താണ് സംഭവം. വെടിവെച്ച ശേഷം അക്രമികള്‍ ജീപ്പിനെ പിന്തുടര്‍ന്നെങ്കിലും സന്തോഷ് ധൈര്യം കൈവിട്ടില്ല. ഇരുട്ടിലൂടെ വാഹനം നിര്‍ത്താതെ ഓടിച്ച സന്തോഷ് യാത്രികരെ കൃത്യമായി സുരക്ഷിതമായ ഇടത്തിലെത്തിച്ചു. തുടര്‍ന്ന് യാത്രക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയും സന്തോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. നിലവില്‍ അപകടനില അദ്ദേഹം തരണം ചെയ്‌തെങ്കിലും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.സന്തോഷിന്റെ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതേ ദിവസം അക്രമികള്‍ മറ്റൊരു വാഹനത്തെയും ലക്ഷ്യമിട്ടിരുന്നതായി വിവരമുണ്ട്. സംഭവത്തെ തുടര്‍ന്ന് കടുത്ത പ്രതിഷേധം ഉയര്‍ന്നുവരുന്നുണ്ട്. രണ്ട് പ്രതികളും അതേ ദിവസം തന്നെ മറ്റൊരു വാഹനത്തിലും വെടിയുതിർത്തതായി പൊലീസ് കണ്ടെത്തി. പ്രതികളുടെ രേഖാ ചിത്രം പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page