ആടുകളെ കാണാതാവുന്നു; വനം വകുപ്പ് നടത്തിയ റെയ്ഡിൽ രാജപുരം പൈനിക്കര റിസർവ് വനത്തിൽ നിന്ന് രണ്ടുപേർ പിടിയിലായി

കാസര്‍കോട്: ആടുകളെ കാണാതാവുന്നു എന്ന വ്യാപകമായ പരാതിയെ തുടര്‍ന്ന് വനം വകുപ്പ് നടത്തിയ റെയ്ഡില്‍ രണ്ടുപേര്‍ പിടിയിലായി. നാടന്‍ തോക്കുകളും പിടിച്ചെടുത്തു. പനത്തടി ഫോറസ്‌റ് സെക്ഷന്റെ ആന്റി പോച്ചിംഗ് ഓപ്പറേഷന്‍ പരമ്പരകളുടെ ഭാഗമായാണ് നായാട്ട് സംഘത്തെ രാജപുരം പൈനിക്കര റിസര്‍വ് വനത്തില്‍ നിന്ന് പിടികൂടിയത്. മഞ്ഞങ്ങാനം നീളംക്കയം സ്വദേശികളായ സി രാജേഷ്, ബി രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. രാജപുരത്തെ ദിവാകരന്‍ എന്ന ദീപു സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. കൃഷി നാശത്തിന് കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലാനുള്ള ഓര്‍ഡര്‍ ദുരുപയോഗം ചെയ്യാനുള്ള ശ്രമമാണ് വനം പനത്തടി സെക്ഷന്‍ അധികൃതര്‍ ഇതോടെ തടഞ്ഞത്. പൈനികര പ്ലാന്റേഷന്‍ സമീപ പ്രദേശങ്ങളിലെ വീട്ടുകാരുടെ ആടിനെ നായാട്ടുകാര്‍ തട്ടിക്കൊണ്ടു പോകുന്നു പരാതി വ്യാപകമായതോടെയാണ് വനംവകുപ്പ് പ്രത്യേക സംഘം പൈനികര വനത്തില്‍ പരിശോധന നടത്തിയത്. പനത്തടി സെക്ഷന്റെ ഈ വര്‍ഷത്തെ മൂന്നാമത്തെ ഓപ്പറേഷനാണിത്. ഇതിന് മുമ്പ് റാണിപുരം പാണത്തൂര്‍ വനം മേഖലയില്‍ ഈ വര്‍ഷം സമാനമായ ഓപ്പറേഷനിലൂടെ നായാട്ട് സംഘത്തെ പിടികൂടിയിരുന്നു. പനത്തടി സെക്ഷന്‍ ഫോറസ്‌റ് ഓഫീസര്‍ ബി ശേഷപ്പ, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ആര്‍ കെ രാഹുല്‍ എന്നിവരുടെ നേതൃത്വത്തില്‍ ബി എഫ് ഒമാരായ പ്രകാശന്‍ വി, വിമല്‍ രാജ് ഡി, വിനീത്, വിഷ്ണുകൃഷ്ണന്‍ എന്നിവരാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വയോധികയുടെ മാലപ്പൊട്ടിച്ചോടിയ സംഘം കര്‍ണ്ണാടകയിലേയ്ക്ക് കടന്നത് കാസര്‍കോട്ട് നിന്നു വാടകയ്‌ക്കെടുത്ത വാഹനത്തില്‍; ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡിന്റെ സഹായത്തോടെ പ്രതികള്‍ സുറത്ക്കല്ലിൽ പിടിയില്‍
Scroll to top

You cannot copy content of this page