വിചാരണക്ക് ഹാജരായില്ല; പൊലീസ് വീട്ടിലെത്തി അന്വേഷിച്ചപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ യുവാവ്; മരിച്ചത് ഭാര്യയുടെ സഹോദരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതി

ആലപ്പുഴ: ഭാര്യയുടെ സഹോദരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല കടക്കരപ്പള്ളി നികര്‍ത്തില്‍ രതീഷ് എന്ന ഉണ്ണി(41)യെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2021 ല്‍ ഭാര്യയുടെ സഹോദരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയിരുന്നു. കേസില്‍ ജാമ്യത്തിലിറങ്ങിയ രതീഷ് ഒളിവില്‍ കഴിയുകയായിരുന്നു. ഈമാസം മൂന്നാം തീയതി കേസിന്റെ വിചാരണ തുടങ്ങി. രതീഷ് ഹാജരാകാത്തതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടക്കവേയാണ് പുലര്‍ച്ചെ രതിഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പട്ടണക്കാട് പൊലീസ് സ്ഥലത്തെത്തി. രതീഷിന്റെ ഭാര്യ വിദേശത്താണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുട്ടികളെയും യുവാക്കളെയും ലഹരി-മയക്കുമരുന്നു ഭീഷണിയില്‍ നിന്നു സംരക്ഷിക്കാന്‍ പൊലീസിനൊപ്പം ശിശുരോഗ വിദഗ്ദ്ധരും മനഃശാസ്ത്ര വിദഗ്ദ്ധരും ഐ എം എയും സാമൂഹ്യ സംഘടനകളും സംഘം ചേരുന്നു
Scroll to top

You cannot copy content of this page