മത്സ്യത്തൊഴിലാളിയെ തലയ്ക്ക് കല്ലിട്ടു കൊന്ന കേസ്; മുങ്ങിയ പ്രതി മല്‍പ്പയില്‍ അറസ്റ്റില്‍

കാസര്‍കോട്: കണ്ണൂര്‍, അഴിക്കലില്‍ മത്സ്യത്തൊഴിലാളിയെ തലയ്ക്ക് കല്ലിട്ടു കൊന്ന ശേഷം സ്ഥലത്തു നിന്നു മുങ്ങിയ ഒഡീഷ സ്വദേശിയെ മംഗ്‌ളൂരു, മല്‍പഹാര്‍ബറിനു സമീപത്തു വച്ച് പൊലീസ് അറസ്റ്റു ചെയ്തു. ഒഡീഷ, ബദ്ര, ജില്ലയിലെ മാഗുമാലിക്കി(50)നെയാണ് വളപട്ടണം പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി സുമേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ബുധനാഴ്ച രാത്രിയാണ് ഇയാളെ പിടികൂടിയത്. ചൊവ്വാഴ്ച രാത്രിയാണ് ഒഡീഷ സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ രമേഷ് ദാസ് ഗുപ്ത കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ അഴീക്കലില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് മൃതദേഹം കാണപ്പെട്ടത്. മാഗുമാലിക്കും രമേഷ്ദാസ് ഗുപ്തയും സുഹൃത്തുക്കളായിരുന്നു. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് മറ്റേതോ വിഷയത്തെച്ചൊല്ലി വാക്കുതര്‍ക്കം ഉണ്ടാവുകയും അകലുകയുമായിരുന്നു.
മൃതദേഹം കാണപ്പെട്ടതിനു ശേഷം മാഗുമാലിക്ക് സ്ഥലത്തു നിന്നു മുങ്ങിയതാണ് സംശയത്തിനു ഇടയാക്കിയത്. മല്‍പ്പയില്‍ വച്ചു പിടികൂടിയ ശേഷം മാലിക്കിനെ വളപട്ടണത്ത് എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. രമേഷ്ദാസ് ഗുപ്തയുടെ കൊലപാതകത്തിനു മാഗുമാലിക്കിനു മറ്റൊരാളുടെ സഹായം കിട്ടിയതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page