പോക്‌സോ കേസില്‍ അറസ്റ്റിലായ 65കാരന്‍ ഇരയുടെ മാതാവിനെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; ഒടുവില്‍ സംഭവിച്ചത്

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനു ഇരയാക്കിയ കേസിലെ പ്രതി പെണ്‍കുട്ടിയുടെ മാതാവിനെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ അറസ്റ്റില്‍. മിടാവിലോട് താമസക്കാരനായ മാവിന്റകണ്ടിഹൗസില്‍ കെ.കെ സദാനന്ദ(65)നെയാണ് ചക്കരക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.പി ആസാദിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ചക്കരക്കല്ല് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സദാനന്ദനെതിരെ പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റു ചെയ്തിരുന്നു. ഏറെ നാള്‍ ജയിലില്‍ കഴിഞ്ഞ ശേഷമാണ് സദാനന്ദന്‍ പുറത്തിറങ്ങിയത്. ഇതിനിടയിലാണ് സദാനന്ദന്റെ പീഡനത്തിനു ഇരയായ പെണ്‍കുട്ടിയുടെ മാതാവ് ഗര്‍ഭിണിയാണെന്ന കാര്യം പുറത്തറിഞ്ഞത്. ഗര്‍ഭത്തിനു പിന്നില്‍ സദാനന്ദന്‍ ആണെന്നാണ് യുവതി മൊഴി നല്‍കിയത്. എന്നാല്‍ യുവതി പറഞ്ഞ മൊഴി വിശ്വാസത്തിലെടുത്തിരുന്നില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന യുവതിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗര്‍ഭച്ഛിദ്രം നടത്തിയ സമയത്ത് ഗര്‍ഭസ്ഥശിശുവിന്റെ ഡി.എന്‍.എ പരിശോധനയ്ക്ക് പൊലീസ് നടപടി സ്വീകരിച്ചിരുന്നു. സദാനന്ദന്റെ രക്തസാമ്പിളും ശേഖരിച്ച് ഡി.എന്‍.എ പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനയുടെ ഫലം ചൊവ്വാഴ്ച ലഭിച്ചപ്പോഴാണ് യുവതിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയത് സദാനന്ദന്‍ തന്നെയാണെന്നു വ്യക്തമായത്. സദാനന്ദനെ തേടി പൊലീസ് എത്തിയപ്പോള്‍ തലശ്ശേരി കോടതിയില്‍ പോയതാണെന്നു വ്യക്തമായി. താമസസ്ഥലത്തേക്കുള്ള മടക്കയാത്രയിലാണ് പൊലീസ് അറസ്റ്റു ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page