വീട്ടുജോലി ചെയ്യാതെ എപ്പോഴും മൊബൈലില്‍ തന്നെ; ഗെയിമില്‍ മുഴുകിയ മകളെ പിതാവ് പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊന്നു

വീട്ടുജോലി ചെയ്യാതെ മൊബൈല്‍ ഫോണിലെ ഗെയിമില്‍ മുഴുകിയ മകളെ പിതാവ് പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊന്നു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. പതിനെട്ടുകാരിയായ ഹെതാലിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 40കാരനായ ഓട്ടോറിക്ഷ ഡ്രൈവറായ പിതാവ് മുകേഷിനെ പൊലിസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്. വ്യാഴാഴ്ച മാതാവ് സമീപത്തെ മാളില്‍ ജോലിക്ക് പോയിരുന്നു. ഈ സമയത്ത് വീട്ടുജോലികള്‍ ചെയ്യാന്‍ മകളെ ഏല്‍പ്പിച്ചിരുന്നു. അസുഖത്തെ തുടര്‍ന്ന് പിതാവും അന്നേദിവസം വീട്ടിലുണ്ടായിരുന്നു. പിതാവ് വീട്ടുജോലി ചെയ്യാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും അവള്‍ മൊബൈല്‍ ഗെയിമില്‍ മുഴുകുകയായിരുന്നു. ഇതുകണ്ട് പ്രകോപിതനായ പിതാവ് മകളുടെ തലയിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രഷര്‍ കുക്കര്‍ ഉപയോഗിച്ചു അടിക്കുകയായിരുന്നു. സഹോദരിയുടെ കരച്ചില്‍ കേട്ട് വീടിനു പുറത്തു കളിച്ചുകൊണ്ടിരുന്ന സഹോദരന്‍ മകന്‍ മായങ്ക് അകത്തേക്ക് ഓടിയെത്തിയപ്പോഴാണ് ചോരയില്‍ കുളിച്ചു കിടക്കുന്ന ഹെതാലിയെ കണ്ടതെന്ന് പൊലീസ് പറഞ്ഞു. മായങ്ക് ഫോണ്‍ വിളിച്ചതിനെ തുടര്‍ന്ന് മാതാവ് ഗീത വീട്ടിലേക്ക് ഓടിയെത്തി ഹെതാലിയെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡോക്ടര്‍മാര്‍ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും പിന്നീട് മരണത്തിനു കീഴടങ്ങുകയായിരുന്നു. വീട് വൃത്തിയാക്കാനുള്ള നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് മുകേഷും മകളും തമ്മില്‍ വഴക്കുണ്ടായതെന്ന് ചൗക്ക് ബസാര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലിസ് അറിയിച്ചു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page