കന്നഡ നടി ശോഭിത ശിവണ്ണയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഹൈദരാബാദ്: കന്നഡ നടി ശോഭിത ശിവണ്ണയെ(30) മരിച്ച നിലയിൽ കണ്ടെത്തി. തെലങ്കാന രം​ഗറെഡ്ഡിയിലെ വസതിയിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമികമായി പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ​ആശുപത്രിയിലേക്ക് മാറ്റി. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച താരമാണ് ശോഭിത ശിവണ്ണ. വിവാഹിതയായ ശോഭിത ശിവണ്ണ കഴിഞ്ഞ രണ്ട് വര്‍ഷമായി ഹൈദരബാദിലാണ് താമസിച്ചിരുന്നത്. രണ്ട് വര്‍ഷം മുമ്പാണ് നടി വിവാഹിതയായത്. വിവാഹ ശേഷം കന്നഡ പ്രൊജക്ടുകളില്‍ അഭിനയിക്കുന്നത് നിര്‍ത്തി. തെലുങ്ക് …

ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് ഗൃഹനാഥൻ മരിച്ചു

ടോറസ് ലോറി സ്‌കൂട്ടറില്‍ ഇടിച്ച് ഗൃഹനാഥൻ മരിച്ചു. കുഞ്ഞിമംഗലം കൊവ്വപ്പുറം സ്വദേശിയും ചുമടുത്താങ്ങിയില്‍ താമസക്കാരനുമായ എസ്.പി. ഹാഷിം(61)ആണ് മരിച്ചത്.ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. കെ.എസ്.ടി.പിറോഡില്‍ ചുമടുതാങ്ങി റഹ്മാ മസ്ജിദിന് മുന്നില്‍ വെച്ച് പയ്യന്നൂര്‍ ഭാഗത്തുനിന്നും വരികയായിരുന്ന ടോറസ് ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണു ഗുരുതരമായി പരിക്കേറ്റ ഹാഷിമിനെ ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.തിങ്കളാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ടൂര്‍ …

ഡേറ്റിംഗ് ആപ്പില്‍ പരിചയപ്പെട്ട യുവതി വഴി പണം നിക്ഷേപിച്ചു; യുവാവിന് നഷ്ടമായത് 7.3 ലക്ഷം രൂപ

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതി വഴി പണം നിക്ഷേപിച്ച യുവാവിന് നഷ്ടമായത് 7.3 ലക്ഷം രൂപ. മംഗളൂരു സ്വദേശിയായ യുവാവിനെയാണ് ഇറ പാണ്ഡെ എന്ന യുവതി കബളിപ്പിച്ച് പണം തട്ടിയെടുത്തത്. ആപ്പുവഴി പരിചയപ്പട്ട് സൗഹൃദം സ്ഥാപിച്ചതോടെ യുവതി യുവാവിനോട് വിവിധ നിക്ഷേപങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു. പിന്നീട് ലാഭകരമായ ഓണ്‍ലൈന്‍ നിക്ഷേപ കമ്പനിയെ കുറിച്ച് വിശദീകരിച്ചു. യുവതിയുടെ വാഗ്ദാനത്തില്‍ വീണ യുവാവ് ഘട്ടംഘട്ടമായി 8.5 ലക്ഷം രൂപ നിക്ഷേപിക്കുകയായിരുന്നു. പിന്നീട് 1.2 ലക്ഷം രൂപ അതില്‍ നിന്ന് പിന്‍വലിച്ചതോടെ …

വെറും 200 രൂപയ്ക്ക് നിര്‍ണായ വിവരങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തി; ഗുജറാത്തില്‍ യുവാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: ഇരുന്നൂറ് രൂപ ദിവസക്കൂലിക്ക് ഇന്ത്യന്‍ തീരസംരക്ഷണസേന കപ്പലുകളെപ്പറ്റിയുള്ള നിര്‍ണായക വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തിയ യുവാവ് ഗുജറാത്തില്‍ അറസ്റ്റില്‍. ദീപേഷ് എന്ന യുവാവ് ആണ്‌ തീരസംരക്ഷണസേന കപ്പലുകളുടെ സഞ്ചാരത്തെപ്പറ്റിയുള്ള രഹസ്യവിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തത്. ഗുജറാത്തിലെ ആന്റി-ടെററിസ്റ്റ് സ്‌ക്വാഡാണ് (എടിഎസ്) ഇയാളെ അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ ഓഖ തുറമുഖത്താണ് ദീപേഷ് ജോലി ചെയ്തുവരുന്നത്. ഫേസ്ബുക്കിലൂടെയാണ് ഇയാള്‍ പാക് ഏജന്റുമായി പരിചയത്തിലായത്. ‘സാഹിമ’ എന്ന പേരിലറിയപ്പെടുന്ന പാക് ഏജന്റ് ദീപേഷുമായി അടുത്ത ബന്ധം സ്ഥാപിച്ചു. വൈകാതെ തന്നെ ഇരുവരും വാട്സ് ആപ്പ് …

തൊട്ടു തൊട്ടില്ല; നിലംതൊട്ടതിന് പിന്നാലെ ചെരിഞ്ഞു, ചുഴലിക്കാറ്റിനിടെ അതിസാഹസിക ലാന്‍ഡിങ് ശ്രമം; വീഡിയോ വൈറല്‍

ചെന്നൈ: ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിനിടെ ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിന് ശ്രമിച്ച വിമാനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലായി. ശനിയാഴ്ച ഉച്ചയോടെ ഇന്‍ഡിയോ വിമാനം ചെന്നൈ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനു ശ്രമിക്കവെ വിമാനം ഇടത്തോട് ചെരിയുകയായിരുന്നു. പിന്നാലെ പറന്നുയരുകയും ചെയ്തു. ഇന്‍ഡിഗോ വിമാനത്തിന്റെ അതിസാഹസിക ലാന്‍ഡിങ്ങിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. ശക്തമായ മഴയ്ക്കും കാറ്റിനുമിടയിലായിരുന്നു വിമാനത്തിന്റെ ലാന്‍ഡിങ്. ഈ സമയം ക്രോസ് വിന്‍ഡ് (എതിര്‍ ദിശയില്‍ കാറ്റു വീശുന്ന അവസ്ഥ) സംഭവിച്ചതാണ് വിലയിരുത്തല്‍.ലാന്‍ഡിങ്ങിനായി റണ്‍വേയില്‍ തൊട്ടതോടെ ഇടത്തോട് ചെരിഞ്ഞ വിമാനം നിമിഷ നേരം …

വീണ്ടും അതിശക്തമായ മഴ വരുന്നു; നാളെ സംസ്ഥാനത്തെ നാലുജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: വീണ്ടും അതിശക്തമായ മഴയെത്തുന്നുവെന്ന സൂചനനല്‍കി കേന്ദ്രകാലാവസ്ഥാ വകുപ്പ്.ഡിസംബര്‍ മാസത്തിന്റെ തുടക്കത്തില്‍ തുലാവര്‍ഷം അതിശക്തമായേക്കുമെന്ന് വിവരം. നാളെ വയനാട്ടിലും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.മൂന്നാം തീയതി എട്ട് ജില്ലകളില്‍ യെലോ …

എകെജിക്കും ഇംഎംഎസിനും വെങ്കല നിറവും കോടിയേരിക്ക് ഒറിജിനല്‍ നിറവും; അനന്തപുരിയിലേക്ക് സിപിഎം നേതാക്കളുടെ ശില്‍പങ്ങള്‍ ഒരുങ്ങുന്നു

പയ്യന്നൂര്‍: പാവങ്ങളുടെ പടത്തലവന്‍ എകെജിയുടെയും, കമ്മ്യൂണിസ്റ്റ് ആചാര്യന്‍ ഇംഎംഎസിന്റെയും മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയും പ്രിയ നേതാവുമായ കോടിയേരി ബാലകൃണന്റെയും അര്‍ധകായ ഫൈബര്‍ ഗ്ലാസ് ശില്‍പം ഒരുങ്ങുന്നു. കണ്ണൂര്‍ പയ്യന്നൂരില്‍ ശില്‍പി ഉണ്ണി കാനായിയുടെ പണിപ്പുരയിലാണ് ശില്‍പം നിര്‍മിക്കുന്നത്. മൂന്നര അടി ഉയരമുളള ശില്‍പങ്ങള്‍ മൂന്ന് മാസം സമയമെടുത്താണ് ഒരുക്കിയത്. അടുത്ത ആഴ്ച്ച വഞ്ചിയൂര്‍ ജംഗ്ഷനില്‍ അനാച്ഛാദനം ചെയ്യുന്ന എകെജിക്കും ഇംഎംഎസിനും വെങ്കല നിറവും കുട്ടവിളയിലേക്ക് നിര്‍മിച്ച കോടിയേരി ബാലകൃഷ്ണന് ഒറിജിനല്‍ നിറവുമാണ് നല്‍കിയത്. കേരള ലളിതകലാ …

നിസാലിന്റെ മരണം വിശ്വസിക്കാനാവാതെ മുട്ടം ഗ്രാമം; എസ്.എം.എഫ് രോഗബാധിതനായതിനാല്‍ തെങ്ങ് വീഴുന്നത് കണ്ട് ഓടിമാറാനായില്ല

കണ്ണൂര്‍: മുട്ടത്ത് 10 വയസ്സുകാരന്‍ നിസാല്‍ തെങ്ങ് വീണു മരിച്ചതിന്റെ നടുക്കത്തിലാണ് നാട്. സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന രോഗബാധിതനായ നിസാലിന് തെങ്ങ് ദിശതെറ്റി വന്നുവീഴുന്നത് കണ്ട് പെട്ടെന്ന് ഓടി മാറാന്‍ കഴിഞ്ഞില്ല. തെങ്ങ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പിഴുത് മാറ്റുമ്പോള്‍ എതിര്‍വശത്ത് പറമ്പിനോട് ചേര്‍ന്നുള്ള വഴിയിലാണ് നിസാല്‍ നിന്നിരുന്നത്. തെങ്ങ് പിഴുതുമാറ്റുന്നത് കാണാന്‍ നിരവധി കുട്ടികളും എത്തിയിരുന്നു. എല്ലാവരെയും ഒരുവശത്തേക്ക് മാറ്റിയിരുന്നു. ജെസിബിയുടെ കൈ സ്ലിപ്പായി പിന്നിലേക്ക് തെങ്ങ് വീഴുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ശനിയാഴ്ച രാവിലെ …

ചിക്കാഗോയില്‍ അക്രമിയുടെ വെടിയേറ്റ് ഏരിയ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

-പി പി ചെറിയാന്‍ ചിക്കാഗോ: ഓക്ക് പാര്‍ക്ക് പൊലീസ് ഡിറ്റക്ടീവ് അലന്‍ റെഡ്ഡിന്‍സ് (40)അക്രമിയുടെ വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്ച ബാങ്കില്‍ വച്ചാണ് സായുധ കുറ്റവാളി പൊലീസ് ഉദ്യോഗസ്ഥനെ വെടിവച്ചു കൊലപ്പെടുത്തിയത്. 1938ന് ശേഷം ഓക്ക് പാര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെടുന്ന ആദ്യത്തെ ഓഫീസറാണ് അലന്‍ റെഡ്ഡിന്‍സെന്നു ഓക്ക് പാര്‍ക്ക് പൊലീസ് മേധാവി ഷടോന്യ ജോണ്‍സണ്‍ പറഞ്ഞു.സംഭവത്തില്‍ കൊടുംക്രിമിനലായ ജെറല്‍ തോമസിനെതിരെ (37) ഫസ്റ്റ് ഡിഗ്രി കൊലപാതകത്തിനു കേസെടുത്തതായി പൊലീസ് പറഞ്ഞു.2019ല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ചേര്‍ന്ന റെഡ്ഡിന്‍സ്, ഒരു …

സ്ഥാനമാനങ്ങള്‍ ഇല്ലെങ്കിലും താന്‍ വളരെ പ്രധാനപ്പെട്ട ആളാണെന്ന് എതിരാളികള്‍ കരുതുന്നുവെന്ന് ജി സുധാകരന്‍; കെസി വേണുഗോപാലുമായുള്ള കൂടിക്കാഴ്ച വ്യക്തിപരമെന്ന് ജി സുധാകരന്‍

ആലപ്പുഴ: സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനുമായി ആലപ്പുഴ എംപിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെസി വേണുഗോപാല്‍ കൂടിക്കാഴ്ച നടത്തി. ജി സുധാകരന്റെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. അതേസമയം സൗഹൃദസന്ദര്‍ശനമാണ് നടന്നതെന്ന് ജി സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. താന്‍ സുഖമില്ലാതെ കിടന്നപ്പോള്‍ നേരത്തെ വന്നിരുന്നു. ആരോഗ്യവിവരങ്ങള്‍ അറിയാനാണ് വീണ്ടും വന്നതെന്നും തങ്ങള്‍ എത്രയോ കാലം നിയമസഭയില്‍ ഉണ്ടായിരുന്നുവെന്നും ജി സുധാകരന്‍ പറഞ്ഞു. തന്നെ കാണാന്‍ വന്നാല്‍ കെസി വേണുഗോപാല്‍ അദ്ദേഹം സിപിഎമ്മില്‍ ചേരുമോയെന്നും ജി സുധാകരന്‍ …

പെരുമ്പളയില്‍ ഖത്തീബിന്റെ താമസസ്ഥലത്തിന്റെ പൂട്ടുപൊളിച്ച് 30,000 രൂപ കവര്‍ച്ച ചെയ്തു; കുട്ടിക്കള്ളന്മാരായ രണ്ടു പേരില്‍ ഒരാളെ നാട്ടുകാര്‍ പിടിച്ചു, പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: പെരുമ്പളക്കടവിലെ മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് ഖത്തീബും മലപ്പുറം ചേലമ്പ്ര സ്വദേശിയുമായ സ്വാലിഹ് ചെറിയേടത്തിലിന്റെ താമസസ്ഥലത്തിന്റെ പൂട്ടുപൊളിച്ച് 30,000 രൂപ മോഷ്ടിച്ചു.മോഷ്ടിച്ച പണവുമായി രക്ഷപ്പെടുന്നതിനിടയില്‍ സംശയം തോന്നിയ കുട്ടിക്കള്ളന്മാരില്‍ ഒരാളെ നാട്ടുകാര്‍ പിടിച്ചു. രണ്ടാമന്‍ ഓടി രക്ഷപ്പെട്ടു. പിടിയിലായ പ്രായപൂര്‍ത്തിയാകാത്ത മോഷ്ടാവിനെ മേല്‍പ്പറമ്പ് പൊലീസിനു കൈമാറി. ഇയാള്‍ കാസര്‍കോടു പരിസരവാസിയാണെന്നു നാട്ടുകാര്‍ സൂചിപ്പിച്ചു.ഞായറാഴ്ച രാവിലെ 6.25നായിരുന്നു കവര്‍ച്ച. ഖത്തീബിന്റെ താമസസ്ഥലത്തെത്തിയ ഇവര്‍ കെട്ടിടത്തിന്റെ പൂട്ടു പൊളിച്ച് ഉള്ളില്‍ക്കയറി അലമാര പൊളിച്ച് അതിനുള്ളില്‍ ബാഗില്‍ വച്ചിരുന്ന പണമാണ് കവര്‍ച്ച ചെയ്തതെന്നു …

ട്രംപ് മാപ്പുനല്‍കിയ ചാള്‍സ് കുഷ്നറെ ഫ്രഞ്ച് അംബാസഡറായി തിരഞ്ഞെടുത്തു; വിവാദം

പി പി ചെറിയാന്‍ വെസ്റ്റ് പാം ബീച്ച്, ഫ്‌ലോറിഡ: ട്രംപിന്റെ മരുമകന്‍ ജാര്‍ഡ് കുഷ്നറുടെ പിതാവും റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറുമായ ചാള്‍സ് കുഷ്നറെ ഫ്രാന്‍സിലെ അംബാസഡറായി നോമിനേറ്റ് ചെയ്യുന്നതായി നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശനിയാഴ്ച പറഞ്ഞു. ചാള്‍സ് കുഷ്നര്‍ മികച്ച ബിസിനസ്സ് നേതാവും മനുഷ്യസ്നേഹിയും ഇടപാടുകാരനുമാണെന്നു ട്രംപ് ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ പറഞ്ഞു.റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ കുഷ്നര്‍ കമ്പനിയുടെ സ്ഥാപകനാണ് കുഷ്നര്‍. ട്രംപിന്റെ മൂത്ത മകള്‍ ഇവാങ്കയെ വിവാഹം കഴിച്ച ട്രംപിന്റെ മുന്‍ വൈറ്റ് ഹൗസ് …

സൗത്ത് കരോലിന മേയര്‍ കാര്‍ അപകടത്തില്‍ മരിച്ചു

പി പി ചെറിയാന്‍ സൗത്ത് കരോലിന: സൗത്ത് കരോലിന മേയര്‍ ജോര്‍ജ്ജ് ഗാര്‍ണര്‍(49)കാര്‍ അപകടത്തില്‍ മരിച്ചു. തന്റെ മുഴുവന്‍ പോലീസ് സേനയും രാജിവച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് അപകടം. മക്കോള്‍ മേയര്‍ ജോര്‍ജ്ജ് ഗാര്‍ണര്‍ II (49) സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നു ഡാര്‍ലിംഗ്ടണ്‍ കൗണ്ടി കൊറോണര്‍ ജെ ടോഡ് ഹാര്‍ഡി സ്ഥിരീകരിച്ചു. മെക്കാനിക്സ്വില്ലില്‍ എച്ച്.വൈ 34 ലാണ് അപകടം. അപകട സമയത്ത് ഒരു മാര്‍ല്‍ബോറോ കൗണ്ടി ഡെപ്യൂട്ടി, ഗാര്‍ണറെ പിന്തുടരുന്നുണ്ടായിരുന്നു. നവംബര്‍ 26 ന് അദ്ദേഹം സഞ്ചരിച്ച വാഹനം …

ക്ഷേമപെന്‍ഷന്‍ തട്ടിപ്പ്: തദ്ദേശ സ്ഥാപനങ്ങളിലെ അനധികൃത നിയമനം വിജിലന്‍സ് അന്വേഷിക്കണം: എന്‍.ജി.ഒ സംഘ്

കാസര്‍കോട്: സാമൂഹ്യ-സുരക്ഷാ ക്ഷേമ പെന്‍ഷനുകള്‍ അനര്‍ഹര്‍ക്കു വിതരണം ചെയ്തതു കണ്ടെത്തിയ സാഹചര്യത്തില്‍ വര്‍ഷങ്ങളായി തദ്ദേശ സ്ഥാപനങ്ങളില്‍ നടക്കുന്ന അനധികൃത നിയമനങ്ങളെക്കുറിച്ചു ഉടന്‍ വിജിലന്‍സ് അന്വേഷണം ഏര്‍പ്പെടുത്തണമെന്ന് എന്‍.ജി.ഒ സംഘ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ക്ഷേമ പെന്‍ഷനുകള്‍ അനധികൃതമായി വാങ്ങിക്കൊണ്ടിരിക്കുന്നവര്‍ സര്‍ക്കാര്‍ ജീവനക്കാരായിരുന്നവരാണെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ അനുമതി പോലുമില്ലാതെ നിരവധി പേരെ കാസര്‍കോട് ജില്ലയില്‍ വര്‍ഷങ്ങളായി തദ്ദേശ സ്ഥാപനങ്ങള്‍ നിയമിച്ചിട്ടുള്ള കാര്യം ഗൗരവമായി സര്‍ക്കാര്‍ കാണേണ്ടിയിരിക്കുന്നു. ഇത്തരക്കാര്‍ നിരവധി വര്‍ഷങ്ങളായി താല്‍ക്കാലിക ജീവനക്കാരായി തുടരുന്നുണ്ട്. മാത്രമല്ല, സര്‍ക്കാര്‍ ജീവനക്കാര്‍ കൈകാര്യം …

മൂന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്ക് ടാറ്റ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രൈസ്

Author : പി പി ചെറിയാന്‍ ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് അക്കാദമി ഓഫ് സയന്‍സസിന്റെ പങ്കാളിത്തത്തോടെ, ദേശീയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതില്‍ നൂതനമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് അമര്‍ത്യ മുഖോപാധ്യായ, സി. ആനന്ദരാമകൃഷ്ണന്‍, രാഘവന്‍ വരദരാജന്‍ എന്നീ മൂന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞരെ 2024 ലെ ടാറ്റ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രൈസ് വിജയികളായി ടാറ്റ സണ്‍സ് പ്രഖ്യാപിച്ചു.ഇന്ത്യയുടെ ഭക്ഷ്യസുരക്ഷ, സുസ്ഥിരത, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിലെ പ്രവര്‍ത്തനം പരിഗണിച്ചാണ് ഇവരെ ടാറ്റ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രൈസ് നല്‍കി ആദരിക്കുന്നത്. 18 സംസ്ഥാനങ്ങളില്‍ നിന്നുള്ള 169 നോമിനികളില്‍ …

വീട്ടുജോലി ചെയ്യാതെ എപ്പോഴും മൊബൈലില്‍ തന്നെ; ഗെയിമില്‍ മുഴുകിയ മകളെ പിതാവ് പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊന്നു

വീട്ടുജോലി ചെയ്യാതെ മൊബൈല്‍ ഫോണിലെ ഗെയിമില്‍ മുഴുകിയ മകളെ പിതാവ് പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊന്നു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. പതിനെട്ടുകാരിയായ ഹെതാലിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 40കാരനായ ഓട്ടോറിക്ഷ ഡ്രൈവറായ പിതാവ് മുകേഷിനെ പൊലിസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്. വ്യാഴാഴ്ച മാതാവ് സമീപത്തെ മാളില്‍ ജോലിക്ക് പോയിരുന്നു. ഈ സമയത്ത് വീട്ടുജോലികള്‍ ചെയ്യാന്‍ മകളെ ഏല്‍പ്പിച്ചിരുന്നു. അസുഖത്തെ തുടര്‍ന്ന് പിതാവും അന്നേദിവസം വീട്ടിലുണ്ടായിരുന്നു. പിതാവ് വീട്ടുജോലി ചെയ്യാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും …

സമാഗമം 2024: ലോഗോ പ്രകാശനം ചെയ്തു

കാസര്‍കോട്: കുമ്പള ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ 1991 ലെ എസ്.എസ്.എല്‍.സി ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ സംഗമം 21 ന് കുമ്പള ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. പരിപാടിയുടെ ലോഗോ സംസ്ഥാന സ്‌കൂള്‍ കായികമേള അത്ലറ്റിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് നിയാസ് അംഗടിമുഗര്‍ നിര്‍വഹിച്ചു. 1991 ലെ എസ് എസ് എല്‍ സി ബാച്ച് വിദ്യാര്‍ത്ഥിയും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ അഷറഫ് കര്‍ള അധ്യക്ഷത വഹിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ മഹാത്മ കോളജ് മാനേജിംഗ് …

ദേശീയപാതയിലെ വാഹനാപകടങ്ങള്‍ തടയണം: പരിശോധന കര്‍ശനമാക്കണമെന്ന് ജില്ലാ വികസന സമിതി

കാസര്‍കോട്: ജില്ലയിലെ ദേശീയപാതയിലെ വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നു ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ജില്ലാ വികസന സമിതിയില്‍ ആവശ്യപ്പെട്ടു. എം.എല്‍. എ യുടെ ആവശ്യത്തെത്തുടര്‍ന്നു, അശാസ്ത്രീയ ഹമ്പുകള്‍ ഒഴിവാക്കുന്നതിനും വാഹനങ്ങളില്‍ നിയമ പ്രകാരം അല്ലാതെ ലൈറ്റുകള്‍ സജ്ജീകരിക്കുന്നതിനെതിരെ ഉടന്‍ നടപടി എടുക്കാനും മോട്ടോര്‍ വാഹന വകുപ്പിനോട് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. അമിതവേഗത റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നത്തിനു പ്രധാന കാരണമാകുന്നുണ്ടെന്നു കളക്ടര്‍ ചൂണ്ടിക്കാട്ടി. നടപടികള്‍ പരിശോധിക്കുന്നതിന് സബ് കളക്ടറുടെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സഹകരണത്തോടെ പ്രത്യേക പരിശോധന നടത്താന്‍ …