കാസര്‍കോട്: കുമ്പള ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ 1991 ലെ എസ്.എസ്.എല്‍.സി ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ സംഗമം 21 ന് കുമ്പള ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. പരിപാടിയുടെ ലോഗോ സംസ്ഥാന സ്‌കൂള്‍ കായികമേള അത്ലറ്റിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് നിയാസ് അംഗടിമുഗര്‍ നിര്‍വഹിച്ചു. 1991 ലെ എസ് എസ് എല്‍ സി ബാച്ച് വിദ്യാര്‍ത്ഥിയും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ അഷറഫ് കര്‍ള അധ്യക്ഷത വഹിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ മഹാത്മ കോളജ് മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ് പ്രിന്‍സിപ്പല്‍ കെഎംഎ സത്താര്‍, കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ കാസര്‍കോട് ജില്ല പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് ഉളുവാര്‍, പ്രവാസി വ്യാപാരി ബിഎം അബൂബക്കര്‍ സിദ്ദീഖ് ബംബ്രാണ, ജെ.എച്ച്.എല്‍ ബില്‍ഡേഴ്‌സ് മാനേജിംഗ് ഡയരക്ടര്‍ അബ്ദുല്‍ ലത്തീഫ്, മൊയ്തീന്‍ അസീസ്, ആരിക്കാടി, നൂര്‍ ജമാല്‍ പങ്കെടുത്തു.