കന്നഡ നടി ശോഭിത ശിവണ്ണയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഹൈദരാബാദ്: കന്നഡ നടി ശോഭിത ശിവണ്ണയെ(30) മരിച്ച നിലയിൽ കണ്ടെത്തി. തെലങ്കാന രം​ഗറെഡ്ഡിയിലെ വസതിയിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമികമായി പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ​ആശുപത്രിയിലേക്ക് മാറ്റി. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച താരമാണ് ശോഭിത ശിവണ്ണ. വിവാഹിതയായ ശോഭിത ശിവണ്ണ കഴിഞ്ഞ രണ്ട് വര്‍ഷമായി ഹൈദരബാദിലാണ് താമസിച്ചിരുന്നത്. രണ്ട് വര്‍ഷം മുമ്പാണ് നടി വിവാഹിതയായത്. വിവാഹ ശേഷം കന്നഡ പ്രൊജക്ടുകളില്‍ അഭിനയിക്കുന്നത് നിര്‍ത്തി. തെലുങ്ക് സിനിമാ രംഗത്ത് സാന്നിധ്യമറിയിച്ച് കൊണ്ടിരിക്കുകയായിരുന്നു ശോഭിത ശിവണ്ണ. കര്‍ണാടകയിലെ ഹസ്സന്‍ ജില്ലയിലെ ശക്ലെശ്പുര്‍ ആണ് ശോഭിത ശിവണ്ണയുടെ സ്വദേശം.പന്ത്രണ്ടിലേറെ ടെലിവിഷന്‍ സീരിയലുകളില്‍ ശോഭിത ശിവണ്ണ അഭിനയിച്ചിട്ടുണ്ട്. ഗലിപത, മംഗലഗൗരി, കോകിലെ, കൃഷ്ണ രുക്മിണി തുടങ്ങിയവയാണ് നടി അഭിനയിച്ച ശ്രദ്ധേയ സീരിയലുകള്‍. ഒരു ഘട്ടത്തില്‍ നടി സിനിമകളിലേക്ക് ശ്രദ്ധ തിരിച്ചു. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ആണ് ശോഭിത ശിവണ്ണയുടെ പുതിയ സിനിമ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page