സൗത്ത് കരോലിന മേയര്‍ കാര്‍ അപകടത്തില്‍ മരിച്ചു

പി പി ചെറിയാന്‍

സൗത്ത് കരോലിന: സൗത്ത് കരോലിന മേയര്‍ ജോര്‍ജ്ജ് ഗാര്‍ണര്‍(49)കാര്‍ അപകടത്തില്‍ മരിച്ചു. തന്റെ മുഴുവന്‍ പോലീസ് സേനയും രാജിവച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് അപകടം. മക്കോള്‍ മേയര്‍ ജോര്‍ജ്ജ് ഗാര്‍ണര്‍ II (49) സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നു ഡാര്‍ലിംഗ്ടണ്‍ കൗണ്ടി കൊറോണര്‍ ജെ ടോഡ് ഹാര്‍ഡി സ്ഥിരീകരിച്ചു. മെക്കാനിക്സ്വില്ലില്‍ എച്ച്.വൈ 34 ലാണ് അപകടം. അപകട സമയത്ത് ഒരു മാര്‍ല്‍ബോറോ കൗണ്ടി ഡെപ്യൂട്ടി, ഗാര്‍ണറെ പിന്തുടരുന്നുണ്ടായിരുന്നു. നവംബര്‍ 26 ന് അദ്ദേഹം സഞ്ചരിച്ച വാഹനം മധ്യരേഖയുടെ ഇടതുവശത്തേക്ക് തിരിഞ്ഞ് 18-ചക്രവാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഫ്‌ലോറന്‍സിലെ മക്ലിയോഡ് റീജിയണല്‍ മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മക്കോള്‍ നഗരത്തിലെ മുഴുവന്‍ പൊലീസ് സേനയും ഈ മാസമാദ്യം രാജിവച്ചിരുന്നു. പട്ടണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പോലും ഡ്യൂട്ടിയിലില്ല. അപകടത്തെ കുറിച്ച് ഡാര്‍ജിലിങ്ടണ്‍ കൗണ്ടി കൊറോണറുടെ നേതൃത്വത്തില്‍ അന്വേഷിക്കുന്നുണ്ട്. ഗാര്‍ണര്‍ക്ക് ഭാര്യയും ഒരുമകളുമുള്‍പ്പെടെ മൂന്നു മക്കളുണ്ട്. ഡിസംബര്‍ മൂന്നിനാണ് സംസ്‌കാര ചടങ്ങുകള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page