കാസര്‍കോട് ലോക്സഭാ മണ്ഡലം ദേശീയ പാത വികസന നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര മന്ത്രിക്കു സമര്‍പ്പിച്ചു: എംപി

കാസര്‍കോട്: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തിയതായി രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി അറിയിച്ചു.
ദേശീയ പാത 6 വരി ആക്കുമ്പോഴുണ്ടാവുന്ന പ്രശ്‌നങ്ങള്‍ എം.പി മന്ത്രിയെ രേഖാമൂലം അറിയിച്ചു. മഞ്ചേശ്വരം, കാസര്‍കോട്, ചെര്‍ക്കള, കാഞ്ഞങ്ങാട്, പടന്നക്കാട്, നീലേശ്വരം, പയ്യന്നൂര്‍, പിലാത്തറ, കല്യാശ്ശേരി തുടങ്ങിയ വിവിധ പ്രദേശങ്ങളിലെ ആളുകളുടെ ആവശ്യങ്ങള്‍ മന്ത്രിയെ അറിയിച്ചതായി എം.പി പറഞ്ഞു. എംഎല്‍എമാര്‍, നഗരസഭ പഞ്ചായത്ത് അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, പൊതു ജനങ്ങള്‍ എന്നിവര്‍ നല്‍കിയ നിര്‍ദേശങ്ങളാണ് മന്ത്രിയെ അറിയിച്ചത്. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് സാങ്കേതികവും സാമ്പത്തികവുമായ സാദ്ധ്യതകള്‍ കൂടി പരിഗണിച്ച ശേഷം വേണ്ടത് ചെയ്യാമെന്ന് കേന്ദ്ര മന്ത്രി ഉറപ്പു നല്‍കിയതായി എം.പി അറിയിച്ചു. നേരത്തെ നല്‍കിയ നിരവധി പ്രൊപ്പോസലുകളില്‍ അനുകൂല തീരുമാനം എടുത്ത കേന്ദ്ര മന്ത്രിയെ എം.പി പ്രത്യേക നന്ദി അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരത്തും കുമ്പളയിലും മണല്‍കൊള്ളയ്‌ക്കെതിരെ നടപടി കര്‍ശനമാക്കി പൊലീസ്; മൊഗ്രാലില്‍ പുഴയില്‍ മുക്കി വച്ചിരുന്ന 6 തോണികള്‍ ജെ സി ബി ഉപയോഗിച്ച് തകര്‍ത്തു, ആരിക്കാടിയില്‍ ടിപ്പര്‍ ലോറി പിടിയില്‍, കളായിയില്‍ ടിപ്പര്‍ ലോറിയുമായി രണ്ടുപേര്‍ അറസ്റ്റില്‍
സ്ത്രീയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്:ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 9 വര്‍ഷത്തിനു ശേഷം മഞ്ചേശ്വരം, പൈവളിഗെയില്‍ അറസ്റ്റില്‍; പിടികൂടിയത് ഡിവൈ. എസ്. പി. വി കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം

You cannot copy content of this page