അഞ്ചാം കെട്ടിനുള്ള ഒരുക്കത്തിനിടയില്‍ യുവാവ് അറസ്റ്റില്‍; കുടുങ്ങിയത് നാലാം ഭാര്യ പരാതി നല്‍കിയതോടെ

പുത്തൂര്‍: അഞ്ചാം കെട്ടിനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ കല്യാണത്തട്ടിപ്പു വീരനെ പൊലീസ് അറസ്റ്റു ചെയ്തു. മാണി റഫീഖ് എന്ന മുഹമ്മദ് (42) നെയാണ് ബണ്ട്വാള്‍ പൊലീസ് അറസ്റ്റു ചെയ്തത്. മാസങ്ങളായി റഫീഖ് പാണ മംഗ്‌ളൂരുവിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചു വരികയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ആദ്യത്തെ മൂന്നു ഭാര്യമാരെയും അവരുടെ പൊന്നും പണവും കൈക്കലാക്കിയ ശേഷമാണ് ഒഴിവാക്കിയത്. പിന്നീടാണ് നാലാമത്തെ കല്യാണം കഴിച്ചത്. ഏതാനും മാസത്തിനു ശേഷം നാലാംഭാര്യയേയും പഴയ രീതിയില്‍ ഒഴിവാക്കി. മര്‍ദ്ദിച്ചു അവശയാക്കിയാണ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നു പുറത്താക്കിയതെന്നു പരാതിയില്‍ പറഞ്ഞു. പിന്നീട് റഫീഖ് അഞ്ചാം കല്യാണത്തിനുള്ള ഒരുക്കം നടത്തുന്നതായി മനസ്സിലാക്കിയ നാലാം ഭാര്യ ബണ്ട്വാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ബണ്ട്വാള്‍ പൊലീസ് വിട്‌ള, മാണിയിലെത്തി റഫീഖിനെ അറസ്റ്റു ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page