മൊബൈൽ റിംഗ് ചെയ്യുന്ന ശബ്ദം കേട്ട് പാൽകൊണ്ടുപോകുന്ന ആൾ ചെന്നുനോക്കി; കശുമാവിൽ തൂങ്ങിയ നിലയിൽ ഒരാൾ; കിന്നിങ്കാറിൽ ബാർബർ ഷോപ്പ് നടത്തുന്ന യുവാവ് പുത്തൂരിൽ തൂങ്ങിമരിച്ചു

പുത്തൂർ: കാസർകോട് കിന്നിങ്കാറിൽ ബാർബർ ഷോപ്പ് നടത്തുന്ന യുവാവിനെ കർണാടക പുത്തൂരിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുത്തൂർ അരിയെടുക്ക സ്വദേശി യോഗീഷ് ഭണ്ഡാരി (42) ആണ് മരിച്ചത്.പുത്തൂർ തലേഞ്ചിക്കടുത്തുള്ള കശുവണ്ടിമലയിൽ ആണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ സൊസൈറ്റിയിലേക്ക് പാൽ കൊണ്ടുപോകുന്നവർ മൊബൈൽ റിംഗ് ചെയ്യുന്ന ശബ്ദം കേട്ട് ചെന്ന് നോക്കുകയായിരുന്നു. അപ്പോഴാണ് മരക്കൊമ്പിൽ തൂങ്ങിയ നിലയിൽ യുവാവിനെ കണ്ടത്. കിന്നിങ്കാറിൽ യോഗീഷിന് സ്വന്തമായി ബാർബർ ഷോപ്പ് ഉണ്ടായിരുന്നു. ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പം കിന്നിങ്കാറിൽ വാടക വീട്ടിലായിരുന്നു താമസം. വെള്ളിയാഴ്ച വൈകീട്ട് പാപേമജലുവിലുള്ള തറവാട്ടുവീട്ടിൽ എത്തിയതായിരുന്നു. താമസസ്ഥലത്തേക്ക് തിരിച്ചു പോകുന്നതിനു മുമ്പ്, താൻ കിന്നിംഗറിലേക്ക് മടങ്ങുകയാണെന്ന് അദ്ദേഹം വീട്ടുകാരോട് പറഞ്ഞ് സ്ഥലം വിട്ടിരുന്നു. എന്നാൽ ശനിയാഴ്ച രാവിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page