ഭിന്നശേഷിക്കാരിയായ യുവതിയെ പതിവായി ഓട്ടോയില്‍ കയറ്റിക്കൊണ്ടു പോയി പീഡിപ്പിച്ച ബന്ധുവായ ഓട്ടോ ഡ്രൈവര്‍ പിടിയില്‍

തിരുവനന്തപുരം: അകന്ന ബന്ധുവായ ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റു ചെയ്തു.
വട്ടപ്പാറ സ്വദേശി ഷോഫിനാണ് അറസ്റ്റിലായത്. 20കാരിയായ ഭിന്നശേഷിക്കാരിയെ പ്രലോഭിപ്പിച്ചു അവരുടെ വീട്ടിനടുത്തുള്ള തന്റെ വീട്ടില്‍ ഓട്ടോയില്‍ കൊണ്ടുപോയായിരുന്നു പീഡനം എന്നു പറയുന്നു. യുവതിയുടെ മാതാപിതാക്കള്‍ ജോലിക്കു പോയ ശേഷമായിരുന്നു പീഡനം. ഭിന്നശേഷിക്കാരിയായ യുവതിയെ അകന്ന ബന്ധുവായ ഷോഫി പതിവായി ഓട്ടോറിക്ഷയില്‍ കൊണ്ടു പോവുന്നതില്‍ സംശയം പ്രകടിപ്പിച്ച അയല്‍ക്കാര്‍ വിവരം പഞ്ചായത്തു മെമ്പറെ അറിയിച്ചു. മെമ്പര്‍ പൊലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. പീഡനവിവരം പുറത്തു പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയാണ് ഷോഫി നിരന്തര പീഡനം നടത്തിയതെന്നു പൊലീസിനു നല്‍കിയ മൊഴിയില്‍ യുവതി പറഞ്ഞു. കോടതി പ്രതിയെ റിമാന്റു ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page