ബോവിക്കാനം ടൗണില്‍ പുതിയ ഓട്ടോ റിക്ഷാ സ്റ്റാന്റ് അനുവദിക്കരുത് : മുസ്ലിം ലീഗ്

മുളിയാര്‍: ജനങ്ങള്‍ക്ക് കാല്‍നട സഞ്ചാരത്തിനും, വ്യാപാരികള്‍ക്ക് കച്ചവടത്തിനും തടസ്സമാകുന്ന തരത്തില്‍ ബോവിക്കാനം ടൗണില്‍ പുതിയ ഓട്ടോ റിക്ഷാ സ്റ്റാന്റ് അവദിക്കരുതെന്നു മുസ്ലിംലീഗ് മുളിയാര്‍ പഞ്ചായത്ത് ഭാരവാഹികളുടെ യോഗം മോട്ടോര്‍ വാഹന വകുപ്പ്, ഗ്രാമ പഞ്ചായത്ത് അധികൃതര്‍ എന്നിവരോട് ആവശ്യപ്പെട്ടു.
നിലവില്‍ ബോവിക്കാനത്ത് ജീപ്പ്ടാക്‌സി സ്റ്റാന്റും രണ്ടു അംഗീകൃത ഓട്ടോസ്റ്റാന്റുകളും നിലവിലുണ്ട്.
ഈ സാഹചര്യത്തില്‍ ജനതിരക്കുള്ള ടൗണില്‍ ബസ് കാത്തിരിപ്പിന് തടസ്സമാകുന്ന തരത്തില്‍ പുതിയ പാര്‍ക്കിംഗ് മേഖല അനുവദിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. വ്യാപാരികളുടെയും സന്നദ്ധ, രാഷ്ട്രീയ സംഘടനകളുടെയും പൊതു ജനങ്ങളുടെയും, ഓട്ടോ തൊഴിലാളി യൂണിയനുകളുടെയും അഭിപ്രായത്തെ മുഖവിലക്കെടുക്കാതിരുന്നതാണ് രണ്ട് ദിവസം മുമ്പുണ്ടായ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നു യോഗം ചൂണ്ടിക്കാട്ടി. 25ന് നടക്കുന്ന ഉദുമ മണ്ഡലം മുസ്ലിംലീഗ് ലീഡേഴ്‌സ് കോണ്‍ക്ലൈവ് വിജയിപ്പിക്കാന്‍ തീരുമാനിച്ചു. പ്രസിഡണ്ട് ബിഎം. അബൂബക്കര്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മല്ലത്ത്, ട്രഷറര്‍ മാര്‍ക്ക് മുഹമ്മദ്, ബി.കെ.ഹംസ, അബ്ദുല്ല പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വയോധികയുടെ മാലപ്പൊട്ടിച്ചോടിയ സംഘം കര്‍ണ്ണാടകയിലേയ്ക്ക് കടന്നത് കാസര്‍കോട്ട് നിന്നു വാടകയ്‌ക്കെടുത്ത വാഹനത്തില്‍; ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡിന്റെ സഹായത്തോടെ പ്രതികള്‍ സുറത്ക്കല്ലിൽ പിടിയില്‍
Scroll to top

You cannot copy content of this page