തളങ്കര വില്ലേജ് ഓഫീസ് കുത്തിത്തുറന്ന് കവര്‍ച്ചാശ്രമം; പ്രതി അറസ്റ്റില്‍

കാസര്‍കോട്: തളങ്കര വില്ലേജ് ഓഫീസില്‍ കവര്‍ച്ചയ്ക്കു ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പത്തനംതിട്ട, മലയാലപ്പുഴ, കല്ലൂര്‍ ഹൗസിലെ വിഷ്ണു (32)വിനെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്.
നവംബര്‍ 17ന് ആണ് തളങ്കര വില്ലേജ് ഓഫീസില്‍ കവര്‍ച്ചാശ്രമം ഉണ്ടായത്. വില്ലേജ് അസിസ്റ്റന്റ് നല്‍കിയ പരാതി പ്രകാരം ടൗണ്‍ പൊലീസ് കേസെടുത്തു അന്വേഷിക്കുന്നതിനിടയിലാണ് വിഷ്ണു പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരുന്നു. വിഷ്ണുവിനെതിരെ മറ്റു എവിടെയെങ്കിലും കേസുകളുണ്ടോയെന്ന കാര്യവും പരിശോധിച്ചു വരികയാണ് പൊലീസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വിവാഹ മോചനത്തിനു കേസുകൊടുത്ത വിരോധം: യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം; തടയുന്നതിനിടയില്‍ ഭാര്യാമാതാവിനും പൊള്ളലേറ്റു, അക്രമി പൊലീസ് കാവലില്‍ ആശുപത്രിയില്‍ ചികിത്സയില്‍
Scroll to top

You cannot copy content of this page