നീലേശ്വരം വീരര്‍കാവ് വെടിക്കെട്ടപകടം: ചികിത്സയിലിരിക്കെ മരിച്ച അഞ്ചുപേരുടെ കുടുംബങ്ങള്‍ക്ക് എസ്.എന്‍.ഡി.പി ഒരു ലക്ഷം രൂപ വീതം അടിയന്തര സഹായം നല്‍കി

കാസര്‍കോട്: നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍ കാവ് കളിയാട്ട മഹോത്സവത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കു എസ്.എന്‍.ഡി.പി യോഗം ഓരോ ലക്ഷം രൂപ അടിയന്തരാശ്വാസമായി നല്‍കി. ജില്ലയിലെ എസ്.എന്‍.ഡി.പി യോഗം യൂനിയനുകളുടെ അഭ്യര്‍ത്ഥന പ്രകാരം യോഗം നേതൃത്വം അനുവദിച്ച സഹായം എസ്.എന്‍.ഡി.പി ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ബുധനാഴ്ച രാവിലെയാണ് കുടുംബങ്ങള്‍ക്ക് കൈമാറിയത്.അപകടത്തില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട ഓര്‍ക്കുളത്തെ ഷിബിന്‍ രാജ്, കിണാവൂര്‍ റോഡിലെ സന്ദീപ്, മഞ്ഞളംകാട്ടെ ബിജു, കിണാവൂരിലെ രജിത്, രതീഷ് എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് ഒരു …

എം.ബി യൂസുഫ് ഹാജി സ്മരണയില്‍ ദുബൈ കെ.എം.സി.സി; പ്രാര്‍ത്ഥനയില്‍ നിരവധി പേര്‍ സംബന്ധിച്ചു

ദുബൈ: അന്തരിച്ച മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ ഉപാധ്യക്ഷനും വ്യവസായ പ്രമുഖനുമായ എം.ബി യൂസുഫിന്റെ അനുസ്മരണ യോഗവും പ്രാര്‍ത്ഥനാ സംഗമവും ദുബൈ ബിസിനസ് ബേയിലെ ബേ ബൈറ്റ്‌സില്‍ നടന്നു. ദുബൈ കെ. എം.സി മംഗല്‍പാടി പഞ്ചായത്ത് സംഘടിപ്പിച്ച പ്രാര്‍ത്ഥനാ സംഗമത്തില്‍ നിരവധി പ്രവര്‍ത്തകര്‍ സംബന്ധിച്ചു. യാഖൂബ് മൗലവി പുത്തിഗെ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. അന്‍വര്‍ മുട്ടം,സിദ്ദീഖ് ബപ്പായിത്തൊട്ടി, ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം ബേരികെ, ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ സെക്രട്ടറി സുബൈര്‍ കുബണൂര്‍, …

യു.എ.ഇ പ്രവാസി സാഹിത്യോത്സവ് 24ന് അബൂദാബി നാഷണല്‍ തിയേറ്ററില്‍

അബൂദാബി: കലാലയം സാംസ്‌കാരിക വേദിയുടെ പതിനാലാമതു യു.എ.ഇ പ്രവാസി സാഹിത്യോത്സവ് ഞായറാഴ്ച അബൂദാബി നാഷനല്‍ തിയേറ്ററില്‍ നടക്കും. രജിസ്റ്റര്‍ ചെയ്ത 7119 മത്സരാര്‍ത്ഥികളില്‍ നിന്ന് യൂനിറ്റ്, സെക്ടര്‍, സോണ്‍ തല മത്സരങ്ങളില്‍ വിജയികളായ ആയിരം പേര്‍ ദേശീയ സാഹിത്യോത്സവില്‍ മത്സരിക്കും. ‘പരദേശിയുടെ നിറക്കൂട്ട്’ എന്ന പേരില്‍ സംഘടിപ്പിക്കപ്പെടുന്ന പ്രവാസി സാഹിത്യോത്സവില്‍ ജൂനിയര്‍, സെക്കണ്ടറി, സീനിയര്‍, ജനറല്‍, എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍. യു.എ.ഇ.യിലെ വിവിധ സ്‌കൂളുകളില്‍ ക്യാമ്പസ് വിഭാഗത്തില്‍ പ്രത്യേക മത്സരങ്ങളും നടക്കും. പ്രവാസി വിദ്യാര്‍ത്ഥി-യുവജനങ്ങളില്‍ നിന്ന് കലാ …

പേരുകള്‍ തമ്മില്‍ സാമ്യം; ട്രെയിന്‍ ഇടിച്ചു മരിച്ചത് തന്റെ മകളാണെന്ന് തെറ്റിദ്ധരിച്ച വയോധികന്‍ കുഴഞ്ഞുവീണു മരിച്ചു

വടകര: ട്രെയിന്‍ ഇടിച്ചു മരിച്ചത് തന്റെ മകളാണെന്ന് തെറ്റിദ്ധരിച്ച വയോധികന്‍ കുഴഞ്ഞുവീണു മരിച്ചു. പാലോളിപ്പാലത്തെ അക്കുന്റെവിട ഷര്‍മിള(48)യാണ് ട്രെയിനിടിച്ചു മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആറുമണിയോടെ വടകര പുതുപ്പണത്താണ് സംഭവം. കുടുംബശ്രീ യോഗത്തിനുശേഷം സമീപത്തെഒരു മരണവീട്ടില്‍ പോയി തിരിച്ചു വരുന്നതിനിടെയായിരുന്നു യുവതിയെ ട്രെയിന്‍ തട്ടിയത്. സംഭവം കണ്ട ലോക്കോ പൈലറ്റ് ആണ് ഇക്കാര്യം വടകര റെയില്‍വേ സ്റ്റേഷനില്‍ അറിയിച്ചത്. തുടര്‍ന്ന് ആര്‍പിഎഫും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുറ്റിക്കാട്ടില്‍ മൃതദേഹം കണ്ടെത്തി. വിവരമറിഞ്ഞ് അധ്യാപകനായ കറുകയില്‍ കുറ്റിയില്‍ രാജനും(73) …

ഹൃദയാഘാതത്തെ തുടർന്ന് റിട്ട. ബാങ്ക് മാനേജര്‍ മരിച്ചു

കാസര്‍കോട്: റിട്ട. ഗ്രാമീണ ബാങ്ക് മാനേജര്‍ ഉപ്പള, ചെറുഗോളിയിലെ സി. രാമചന്ദ്ര (70) ഹൃദയാഘാതം മൂലം മരണപ്പെട്ടു. ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണ രാമചന്ദ്രയെ ഉപ്പളയിലെ ആശുപത്രിയിലും പിന്നീട് ദേര്‍ളക്കട്ടയിലെ ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ജയന്തി. മക്കള്‍: സായിപ്രസാദ്, മധുസൂദന. മരുമകള്‍: ഐശ്വര്യ. സഹോദരന്‍: ഭാസ്‌കര.സര്‍വ്വീസില്‍ നിന്നു വിരമിച്ചതിനു ശേഷം ആധ്യാത്മിക രംഗങ്ങളില്‍ സജീവമായിരുന്ന രാമചന്ദ്ര വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ട്യൂഷന്‍ ക്ലാസുകളും നല്‍കി വരികയായിരുന്നു.

ജോര്‍ജിയയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ ഹൊസെ ഇബാറക്കിന് പരോളില്ലാത്ത ജീവപര്യന്തം തടവ്

-പി പി ചെറിയാന്‍ ഏഥന്‍സ്,(ജോര്‍ജിയ): ജോര്‍ജിയ സര്‍വകലാശാല കാമ്പസില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിയായ ലേക്കന്‍ റൈലിയെ കൊലപ്പെടുത്തിയ കേസില്‍ അനധികൃത കുടിയേറ്റക്കാരനായ പ്രതിയെ 10 കേസുകളിലും കുറ്റക്കാരനാണെന്ന് ജൂറി ണ്ടെത്തി. കൊല്ലപ്പെട്ട റൈലിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും തിങ്ങിനിറഞ്ഞ കോടതിമുറിയില്‍ പ്രതി ഹൊസെ ഇബാറയ്ക്കായി കുറ്റക്കാരനാണെന്ന് ഏഥന്‍സ്-ക്ലാര്‍ക്ക് കൗണ്ടി സുപ്പീരിയര്‍ കോടതി ജഡ്ജി എച്ച്. പാട്രിക് ഹാഗാര്‍ഡ് വിധിച്ചു. പരോളിന്റെ സാധ്യതയില്ലാതെ ഹാഗാര്‍ഡ് ഇബാരയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കേസ് നേരിട്ട് അപ്പീല്‍ ചെയ്യാനോ പുതിയ വിചാരണ അഭ്യര്‍ത്ഥിക്കാനോ …

ക്യാപിറ്റോളിലെ സ്ത്രീകളുടെ ശുചിമുറികള്‍ ഉപയോഗിക്കാന്‍ ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകളെ അനുവദിക്കില്ലെന്നു സ്പീക്കര്‍

-പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: കാപ്പിറ്റോള്‍, ഹൗസ് ഓഫീസ് കെട്ടിടങ്ങളിലെ സ്ത്രീകളുടെ ശുചിമുറികള്‍ ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന് ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ നിര്‍ദ്ദേശിച്ചു. വസ്ത്രം മാറുന്ന മുറികള്‍ക്കും ലോക്കര്‍ റൂമുകള്‍ക്കും ഇത് ബാധകമാണെന്ന് അദ്ദേഹം പറഞ്ഞു.‘ക്യാപിറ്റല്‍, ഹൗസ് ഓഫീസ് കെട്ടിടങ്ങളിലെ എല്ലാ ഏകലിംഗ സൗകര്യങ്ങളും-വിശ്രമമുറികള്‍, വസ്ത്രം മാറുന്ന മുറികള്‍, ലോക്കര്‍ റൂമുകള്‍ എന്നിവ-ആ ജൈവ ലൈംഗികതയിലുള്ള വ്യക്തികള്‍ക്കായി നീക്കിവച്ചിരിക്കുകയാണെന്നു പ്രസ്താവനയില്‍ പറഞ്ഞു. ‘ഓരോ അംഗ ഓഫീസിനും അതിന്റേതായ സ്വകാര്യ വിശ്രമമുറി ഉണ്ടെന്നതും …

കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാനെ വധിക്കാന്‍ ശ്രമിച്ച കേസ്: മാവോയിസ്റ്റ് നേതാവ് സോമനെ കാസര്‍കോട്ടെത്തിച്ച് കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു; വിക്രംഗൗഡയെ വെടിവെച്ചു കൊന്ന പശ്ചാത്തലത്തില്‍ പ്രതിയെ എത്തിച്ചത് വന്‍ സുരക്ഷയോടെ

കാഞ്ഞങ്ങാട്: നഗരസഭാ ചെയര്‍മാന്‍ ആയിരുന്ന എന്‍.എ ഖാലിദിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ മാവോയിസ്റ്റ് നേതാവ് സോമനെ കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്)യില്‍ ഹാജരാക്കി കുറ്റപത്രം വായിച്ചു കേള്‍പ്പിപ്പിച്ചു. കേസ് 26ലേക്ക് മാറ്റിവച്ചു.മാവോയിസ്റ്റ് കബനീദളം നേതാവും കമാന്ററുമായ വിക്രം ഗൗഡയെ കഴിഞ്ഞ ദിവസം കാര്‍ക്കളയ്ക്കു സമീപത്തു പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയ സാഹചര്യത്തില്‍ വന്‍ സുരക്ഷാ സന്നാഹങ്ങളോടെയാണ് സോമനെ കാസര്‍കോട്ടെത്തിച്ച് കോടതിയില്‍ ഹാജരാക്കിയത്. 2007ലാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞങ്ങാട് നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിന് ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് …

പൊലീസുകാരിയെ പീഡിപ്പിച്ചു; വീട്ടില്‍ കയറി ഉപദ്രവിച്ചു; എസ്.ഐ വില്‍ഫര്‍ അറസ്റ്റില്‍

തിരുവനന്തപുരം: സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ടെലി കമ്യൂണിക്കേഷന്‍ വിഭാഗം എസ്.ഐ വില്‍ഫറിനെയാണ് പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. വീട്ടിലെത്തി ഉപദ്രവിച്ചുവെന്നും വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ വില്‍ഫറിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വില്‍ഫറാണ് വീട്ടില്‍ കൊണ്ടുവിട്ടത്. വീട്ടില്‍ വച്ച് ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. ഉദ്യോഗസ്ഥ സംസ്ഥാന പൊലീസ് മേധാവിക്ക് …

രണ്ടു മക്കളെ സീറ്റില്‍ കെട്ടിയിട്ട് തടാകത്തിലേക്ക് കാര്‍ ഉന്തിയിട്ടു കൊലപ്പെടുത്തിയ മാതാവിനു 30വര്‍ഷ തടവിന് ശേഷവും പരോളില്ല

-പി പി ചെറിയാന്‍ കൊളംബിയ: 30വര്‍ഷം മുമ്പ് രണ്ട് മക്കളെ കാറില്‍ ബന്ധിച്ച ശേഷം തടാകത്തിലേക്ക് ഉന്തിയിട്ട് മക്കളെ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മാതാവ് സൂസന്‍ സ്മിത്തിന് 30 വര്‍ഷത്തെ തടവിനു ശേഷവും ബോര്‍ഡ് പരോള്‍ നിരസിച്ചു. ബുധനാഴ്ച ആദ്യമായി ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ സൂസന്‍ സ്മിത്തിനു ബോര്‍ഡ് ഏകകണ്ഠമായി പരോള്‍ നിരസിക്കുകയായിരുന്നു. ‘ഞാന്‍ ചെയ്തത് ഭയാനകമാണെന്ന് എനിക്കറിയാം. എനിക്ക് തിരികെ പോയി അത് മാറ്റാന്‍ കഴിയുമെങ്കില്‍ ഞാന്‍ എന്തും നല്‍കും.’ വികാരാധീനനായ സ്മിത്ത് സൂം വഴി …

സഅദിയ്യ സമ്മേളനത്തിന് പതാക ഉയര്‍ന്നു; ഇന്ന് പ്രവാസി കുടുംബ സംഗമം; നാളെ ഉദ്ഘാടന സമ്മേളനം

കാസര്‍കോട്: ജാമിഅ സഅദിയ്യ അറബിയ്യ അമ്പത്തിയഞ്ചാം വാര്‍ഷിക സമ്മേളനത്തിന് ദേളി സഅദാബാദില്‍ പതാക ഉയര്‍ന്നു. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ പതാക ഉയര്‍ത്തി. പിന്നിട്ട അമ്പതാണ്ടിന്റെ പ്രതീകമായി 55 വീതം എസ്.വൈ.എസ്, എസ്.എസ്.എഫ്, എം.എസ്.എസ്.എ സഅദിയ്യ ശരീഅത്ത് സമാജം പ്രവര്‍ത്തകര്‍ സമസ്തയുടെ പതാകയേന്തി. സമസ്തയുടെ ഇപ്പോഴത്തെ പതാകക്ക് അംഗീകാരം നല്‍കിയ സമസ്ത സമ്മേളനം നടന്ന മാലിക് ദീനാറില്‍ നിന്നാണ് 165 അംഗ കര്‍മ്മസംഘം സമസ്തയുടെ മൂവര്‍ണക്കൊടിയേന്തി സഅദാബാദിലേക്ക് ചുവട് വെച്ചത്. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് …

ഭരണഘടനാവിരുദ്ധ പ്രസംഗം:മന്ത്രി സജി ചെറിയാന് തിരിച്ചടി; തുടരന്വേഷണത്തിനു ഹൈക്കോടതി ഉത്തരവ്

കൊച്ചി: ഭരണഘടനയെ വിമര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍ പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ കുറിച്ച് തുടരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. സംസ്ഥാന പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് സംഘം കേസ് വീണ്ടും അന്വേഷിക്കണമെന്നാണ് കോടതി ഉത്തരവ്. കുന്തം, കുടച്ചക്രം എന്നീ വാക്കുകള്‍ ഉപയോഗിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും അന്വേഷണത്തില്‍ വീഴ്ച ഉണ്ടായെന്നും വീഡിയോക്ലിപ്പുകളും വേണ്ട രീതിയില്‍ പരിശോധിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു.2022 ജുലായ് മൂന്നിനായിരുന്നു മന്ത്രി സജി ചെറിയാന്‍ മല്ലപ്പള്ളിയില്‍ വിവാദ പ്രസംഗം നടത്തിയത്. ഇതു സംബന്ധിച്ച് കീഴ്‌വായൂര്‍ …

രക്ഷാസമിതിയില്‍ ഗാസ വെടിനിര്‍ത്തല്‍ പ്രമേയം; അമേരിക്ക വീറ്റോ ചെയ്തു

-പി പി ചെറിയാന്‍ ന്യൂയോര്‍ക്: നവംബര്‍ 20ന് ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്ന ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ഗാസ വെടിനിര്‍ത്തല്‍ പ്രമേയം യു.എസ് അംബാസഡര്‍ റോബര്‍ട്ട് വുഡ് വീറ്റോ ചെയ്തു. പ്രമേയത്തിനു അനുകൂലമായി 14 വോട്ടുകള്‍ നേടിയെങ്കിലും സെക്യൂരിറ്റി കൗണ്‍സിലിലെ തിരഞ്ഞെടുക്കപ്പെട്ട 10 അംഗങ്ങള്‍ (ഇ-10) മുന്നോട്ടുവച്ച കരട് പ്രമേയം സ്ഥിരാംഗമായ യു.എസ്.വീറ്റോ ചെയ്യുകയായിരുന്നു.എല്ലാ ബന്ദികളേയും ഉടനടി നിരുപാധികം മോചിപ്പിക്കാനുള്ള കൗണ്‍സിലിന്റെ ആവശ്യവും അവഗണിച്ചു.യു.എന്‍ രക്ഷാസമിതിയില്‍ ഒരു പ്രമേയം അംഗീകരിക്കുന്നതിന്, അതിനു അനുകൂലമായി കുറഞ്ഞത് ഒമ്പത് വോട്ടുകളെങ്കിലും …

തളങ്കര വില്ലേജ് ഓഫീസ് കുത്തിത്തുറന്ന് കവര്‍ച്ചാശ്രമം; പ്രതി അറസ്റ്റില്‍

കാസര്‍കോട്: തളങ്കര വില്ലേജ് ഓഫീസില്‍ കവര്‍ച്ചയ്ക്കു ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പത്തനംതിട്ട, മലയാലപ്പുഴ, കല്ലൂര്‍ ഹൗസിലെ വിഷ്ണു (32)വിനെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്.നവംബര്‍ 17ന് ആണ് തളങ്കര വില്ലേജ് ഓഫീസില്‍ കവര്‍ച്ചാശ്രമം ഉണ്ടായത്. വില്ലേജ് അസിസ്റ്റന്റ് നല്‍കിയ പരാതി പ്രകാരം ടൗണ്‍ പൊലീസ് കേസെടുത്തു അന്വേഷിക്കുന്നതിനിടയിലാണ് വിഷ്ണു പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരുന്നു. വിഷ്ണുവിനെതിരെ മറ്റു എവിടെയെങ്കിലും കേസുകളുണ്ടോയെന്ന കാര്യവും പരിശോധിച്ചു വരികയാണ് പൊലീസ്.

മറിയാമ്മ മാത്യൂസ് ഡാളസില്‍ അന്തരിച്ചു

-പി പി ചെറിയാന്‍ മെക്കിനി (ഡാളസ്): അടൂര്‍ വടക്കകടത്തു കാവ് വൈദ്യന്‍ പറമ്പില്‍ സൈമണ്‍ മാത്യൂസ് ഭാര്യ മറിയാമ്മ മാത്യൂസ് (86) ഡാളസില്‍ അന്തരിച്ചു കൊട്ടാരക്കര വാളകം കുമ്പകാട്ട് കുടുംബാംഗവും കരോള്‍ടണ്‍ ബിലീവേഴ്‌സ് ബൈബിള്‍ ചാപ്പല്‍ അംഗവുമാണ്. 1971ല്‍ അമേരിക്കയിലേക്ക് കുടുംബ സമേതം കുടിയേറിയ മറിയാമ്മ മാത്യൂസ് ന്യൂയോര്‍ക് ആല്‍ബനിയില്‍ രജിസ്റ്റേര്‍ഡ് നഴ്സായിരുന്നു. 2019ല്‍ സര്‍വ്വീസില്‍ നിന്നും റിട്ടയര്‍ ചെയ്ത് ഡാലസിലേക്കു താമസം മാറ്റി മകനോടൊപ്പംവിശ്രമ ജീവിതം നയിക്കുകയായിരുന്നു. മക്കള്‍: സജി മാത്യുസ് (മെക്കനി,ഡാളസ്), സണ്ണി മാത്യുസ് …

പൊവ്വല്‍, ബെഞ്ച് കോടതിക്കു സമീപത്തെ ശൈമയുടെ ആത്മഹത്യ; ഭര്‍ത്താവ് അറസ്റ്റില്‍, പിടിയിലായത് കാസര്‍കോട്ടെ വ്യാപാരി

കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൊവ്വല്‍ ബെഞ്ച് കോര്‍ട്ടിനു സമീപത്തെ ശൈമ എന്ന അലീമ (35) വീട്ടിനകത്തെ ബാത്ത്‌റൂമില്‍ തൂങ്ങിമരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കാസര്‍കോട്ടെ വ്യാപാരിയായ ജാഫറി(40)നെയാണ് ബേക്കല്‍ ഡിവൈ.എസ്.പി വി.വി മനോജിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഒക്ടോബര്‍ 15നു രാത്രിയാണ് ശൈമയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവും പതിനഞ്ചു വയസ്സിനു താഴെയുള്ള അഞ്ചു മക്കളുമായിരുന്നു വീട്ടില്‍ താമസം. ശൈമയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടതോടെ ജാഫര്‍ ഒളിവില്‍ പോവുകയായിരുന്നു.കര്‍ണ്ണാടക, സുള്ള്യ, ജയനഗര്‍ സ്വദേശിനിയാണ് …

ജോലി ചെയ്ത വീട്ടില്‍ നിന്നു 31 ലക്ഷത്തിന്റെ സ്വര്‍ണ്ണം-ഡയമണ്ട് ആഭരണങ്ങളുമായി മുങ്ങിയ ഹോംനേഴ്‌സ് അറസ്റ്റില്‍

മംഗ്‌ളൂരു: ജോലിക്കു നിന്ന വീട്ടില്‍ നിന്നു 31 ലക്ഷത്തില്‍ പരം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളും ഡയമണ്ടും മോഷ്ടിച്ച കേസില്‍ ഹോംനേഴ്‌സ് അറസ്റ്റില്‍.കൊപ്പല്‍, ഉഡുപ്പി, കുസ്താഗി സ്വദേശി കെ. സിദ്ദപ്പ(23)യെ ആണ് ഉഡുപ്പി പൊലീസ് അറസ്റ്റു ചെയ്തത്. ഉഡുപ്പിയിലെ പ്രസാദ് എന്നയാളുടെ വീട്ടില്‍ നവംബര്‍ 17ന് ആണ് കവര്‍ച്ച നടന്നത്. സ്വീകരണ മുറിയിലെ ഗ്ലാസ് കാബിനറ്റിലും കിടപ്പുമുറിയിലെ അലമാരയിലുമാണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. പരാതിക്കാരനായ പ്രസാദിന്റെ വയോധികനായ പിതാവിനെ ശുശ്രൂഷിക്കുന്നതിനാണ് സിദ്ദപ്പയെ ജോലിക്കു നിര്‍ത്തിയിരുന്നത്. ഒരു ഏജന്‍സി വഴിയായിരുന്നു ജോലിയില്‍ പ്രവേശിച്ചത്. …

കൊറിയര്‍ വഴി വന്ന ഹെയര്‍ ഡ്രൈയര്‍ ഉപയോഗിച്ച് നോക്കുന്നതിനിടെ പൊട്ടിത്തെറി; യുവതിക്ക് കൈപ്പത്തികള്‍ നഷ്ടമായി

ബംഗളൂരു: അയല്‍വാസിക്ക് കൊറിയര്‍ വഴി വന്ന ഹെയര്‍ ഡ്രൈയര്‍ ഉപയോഗിച്ച് നോക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവതിക്ക് കൈപ്പത്തികള്‍ നഷ്ടമായി. കര്‍ണാടകയില്‍ ഭഗല്‍കോട്ടിലാണ് സംഭവം. ബാസമ്മ എന്ന യുവതിക്കാണ് കൈപ്പത്തികള്‍ നഷ്ടമായത്. അയൽവാസി കൊറിയർ വഴി വാങ്ങിയ ചൈനീസ് നിര്‍മിത ഹെയര്‍ ഡ്രൈയര്‍ ആണ് പൊട്ടിത്തെറിച്ചത്.അയൽവാസിയായ ശശികല സ്ഥലത്തില്ലാത്തതിനാല്‍ കൊറിയര്‍ കൈപ്പറ്റാന്‍ ബാസമ്മയോട് ആവശ്യപ്പെട്ടിരുന്നു. ഡിടിഡിസി കൊറിയര്‍ വഴിയാണ് ഡ്രൈയര്‍ എത്തിയത്. കൊറിയറില്‍ ശശികലയുടെ പേരും മൊബൈല്‍ നമ്പറും വിലാസവും നല്‍കിയിരുന്നു. ഇത് പ്രകാരമാണ് കൊറിയര്‍ വാങ്ങിയതും കൈവശം വച്ചതെന്നും …