പൊലീസുകാരിയെ പീഡിപ്പിച്ചു; വീട്ടില്‍ കയറി ഉപദ്രവിച്ചു; എസ്.ഐ വില്‍ഫര്‍ അറസ്റ്റില്‍

തിരുവനന്തപുരം: സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ടെലി കമ്യൂണിക്കേഷന്‍ വിഭാഗം എസ്.ഐ വില്‍ഫറിനെയാണ് പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. വീട്ടിലെത്തി ഉപദ്രവിച്ചുവെന്നും വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ വില്‍ഫറിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വില്‍ഫറാണ് വീട്ടില്‍ കൊണ്ടുവിട്ടത്. വീട്ടില്‍ വച്ച് ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. ഉദ്യോഗസ്ഥ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പരാതിയില്‍ അന്വേഷണം നടത്താന്‍ ഡിജിപി ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് അറസ്റ്റ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page