പൊവ്വല്‍, ബെഞ്ച് കോടതിക്കു സമീപത്തെ ശൈമയുടെ ആത്മഹത്യ; ഭര്‍ത്താവ് അറസ്റ്റില്‍, പിടിയിലായത് കാസര്‍കോട്ടെ വ്യാപാരി

കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൊവ്വല്‍ ബെഞ്ച് കോര്‍ട്ടിനു സമീപത്തെ ശൈമ എന്ന അലീമ (35) വീട്ടിനകത്തെ ബാത്ത്‌റൂമില്‍ തൂങ്ങിമരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കാസര്‍കോട്ടെ വ്യാപാരിയായ ജാഫറി(40)നെയാണ് ബേക്കല്‍ ഡിവൈ.എസ്.പി വി.വി മനോജിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഒക്ടോബര്‍ 15നു രാത്രിയാണ് ശൈമയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവും പതിനഞ്ചു വയസ്സിനു താഴെയുള്ള അഞ്ചു മക്കളുമായിരുന്നു വീട്ടില്‍ താമസം. ശൈമയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടതോടെ ജാഫര്‍ ഒളിവില്‍ പോവുകയായിരുന്നു.
കര്‍ണ്ണാടക, സുള്ള്യ, ജയനഗര്‍ സ്വദേശിനിയാണ് ശൈമ. ഭര്‍ത്താവിന്റെ കൊടിയ പീഡനവും ശാരീരിക ഉപദ്രവവുമാണ് ആത്മഹത്യയ്ക്കു കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
ശൈമയുടെ മൃതദേഹത്തില്‍ നിന്നു ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. കുറിപ്പ് നശിപ്പിക്കപ്പെടാതിരിക്കാന്‍ അതീവ രഹസ്യമായിട്ടാണ് സൂക്ഷിച്ചിരുന്നത്. പൊലീസ് ഇന്‍ക്വസ്റ്റിലാണ് കുറിപ്പ് കണ്ടെത്തിയിരുന്നത്. വിശദമായി ചോദ്യം ചെയ്ത ശേഷം ജാഫറിനെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് ഡിവൈ.എസ്.പി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page