ജോലി ചെയ്ത വീട്ടില്‍ നിന്നു 31 ലക്ഷത്തിന്റെ സ്വര്‍ണ്ണം-ഡയമണ്ട് ആഭരണങ്ങളുമായി മുങ്ങിയ ഹോംനേഴ്‌സ് അറസ്റ്റില്‍

മംഗ്‌ളൂരു: ജോലിക്കു നിന്ന വീട്ടില്‍ നിന്നു 31 ലക്ഷത്തില്‍ പരം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളും ഡയമണ്ടും മോഷ്ടിച്ച കേസില്‍ ഹോംനേഴ്‌സ് അറസ്റ്റില്‍.
കൊപ്പല്‍, ഉഡുപ്പി, കുസ്താഗി സ്വദേശി കെ. സിദ്ദപ്പ(23)യെ ആണ് ഉഡുപ്പി പൊലീസ് അറസ്റ്റു ചെയ്തത്. ഉഡുപ്പിയിലെ പ്രസാദ് എന്നയാളുടെ വീട്ടില്‍ നവംബര്‍ 17ന് ആണ് കവര്‍ച്ച നടന്നത്. സ്വീകരണ മുറിയിലെ ഗ്ലാസ് കാബിനറ്റിലും കിടപ്പുമുറിയിലെ അലമാരയിലുമാണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. പരാതിക്കാരനായ പ്രസാദിന്റെ വയോധികനായ പിതാവിനെ ശുശ്രൂഷിക്കുന്നതിനാണ് സിദ്ദപ്പയെ ജോലിക്കു നിര്‍ത്തിയിരുന്നത്. ഒരു ഏജന്‍സി വഴിയായിരുന്നു ജോലിയില്‍ പ്രവേശിച്ചത്. രണ്ടാഴ്ച കഴിയും മുമ്പായിരുന്നു ആഭരണങ്ങളുമായി സിദ്ദപ്പ കടന്നു കളഞ്ഞത്. ഹോംനേഴ്‌സിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടില്‍ നിന്നു ആഭരണങ്ങള്‍ കാണാനില്ലെന്നു പ്രസാദിനു വ്യക്തമായത്. തുടര്‍ന്ന് ഉഡുപ്പി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page