പേരുകള്‍ തമ്മില്‍ സാമ്യം; ട്രെയിന്‍ ഇടിച്ചു മരിച്ചത് തന്റെ മകളാണെന്ന് തെറ്റിദ്ധരിച്ച വയോധികന്‍ കുഴഞ്ഞുവീണു മരിച്ചു

വടകര: ട്രെയിന്‍ ഇടിച്ചു മരിച്ചത് തന്റെ മകളാണെന്ന് തെറ്റിദ്ധരിച്ച വയോധികന്‍ കുഴഞ്ഞുവീണു മരിച്ചു. പാലോളിപ്പാലത്തെ അക്കുന്റെവിട ഷര്‍മിള(48)യാണ് ട്രെയിനിടിച്ചു മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആറുമണിയോടെ വടകര പുതുപ്പണത്താണ് സംഭവം. കുടുംബശ്രീ യോഗത്തിനുശേഷം സമീപത്തെ
ഒരു മരണവീട്ടില്‍ പോയി തിരിച്ചു വരുന്നതിനിടെയായിരുന്നു യുവതിയെ ട്രെയിന്‍ തട്ടിയത്. സംഭവം കണ്ട ലോക്കോ പൈലറ്റ് ആണ് ഇക്കാര്യം വടകര റെയില്‍വേ സ്റ്റേഷനില്‍ അറിയിച്ചത്. തുടര്‍ന്ന് ആര്‍പിഎഫും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുറ്റിക്കാട്ടില്‍ മൃതദേഹം കണ്ടെത്തി. വിവരമറിഞ്ഞ് അധ്യാപകനായ കറുകയില്‍ കുറ്റിയില്‍ രാജനും(73) സ്ഥലത്തെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ മകളുടെ പേരും ഷര്‍മിള ആയിരുന്നു. പേര് കേട്ടപ്പോള്‍ തന്നെ ആധിയിലായിരുന്നു. മകള്‍ക്ക് അപകടം പറ്റിയതെന്ന് തെറ്റിദ്ധരിച്ച വയോധികന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരിങ്ങല്‍ സ്‌കൂള്‍ റിട്ട. അധ്യാപകനായ രാജന്‍ സിപിഎം കറുക ബ്രാഞ്ച് അംഗം കൂടിയാണ്. ജയയാണ് ഭാര്യ. ഷര്‍മ്യ, റിഞ്ചു എന്നിവര്‍ മക്കളാണ്. മരുമക്കള്‍: സോനു (ചോയ്സ് ഓട്ടോ പാര്‍ട്‌സ്), രാജേഷ് (യു.എല്‍.സി.സി.എസ്.). മരണപ്പെട്ട ഷര്‍മിളയുടെ ഭര്‍ത്താവ്: അംഗജന്‍. കാവ്യ, കൃഷ്ണ എന്നിവര്‍ മക്കളാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കർണ്ണാടക വനത്തിൽ ഉരുൾപ്പൊട്ടി; കാര്യങ്കോട്ട് വെള്ളപ്പൊക്ക ഭീഷണി, ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടി തുടങ്ങി ,കോയിപ്പാടിയിലും ചെമ്പരിക്കയിലും ഉദുമ, ജന്മകടപ്പുറത്തും കടല്‍ക്ഷോഭം രൂക്ഷം
Scroll to top

You cannot copy content of this page