കൊറിയര്‍ വഴി വന്ന ഹെയര്‍ ഡ്രൈയര്‍ ഉപയോഗിച്ച് നോക്കുന്നതിനിടെ പൊട്ടിത്തെറി; യുവതിക്ക് കൈപ്പത്തികള്‍ നഷ്ടമായി

ബംഗളൂരു: അയല്‍വാസിക്ക് കൊറിയര്‍ വഴി വന്ന ഹെയര്‍ ഡ്രൈയര്‍ ഉപയോഗിച്ച് നോക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവതിക്ക് കൈപ്പത്തികള്‍ നഷ്ടമായി. കര്‍ണാടകയില്‍ ഭഗല്‍കോട്ടിലാണ് സംഭവം. ബാസമ്മ എന്ന യുവതിക്കാണ് കൈപ്പത്തികള്‍ നഷ്ടമായത്. അയൽവാസി കൊറിയർ വഴി വാങ്ങിയ ചൈനീസ് നിര്‍മിത ഹെയര്‍ ഡ്രൈയര്‍ ആണ് പൊട്ടിത്തെറിച്ചത്.അയൽവാസിയായ ശശികല സ്ഥലത്തില്ലാത്തതിനാല്‍ കൊറിയര്‍ കൈപ്പറ്റാന്‍ ബാസമ്മയോട് ആവശ്യപ്പെട്ടിരുന്നു. ഡിടിഡിസി കൊറിയര്‍ വഴിയാണ് ഡ്രൈയര്‍ എത്തിയത്. കൊറിയറില്‍ ശശികലയുടെ പേരും മൊബൈല്‍ നമ്പറും വിലാസവും നല്‍കിയിരുന്നു. ഇത് പ്രകാരമാണ് കൊറിയര്‍ വാങ്ങിയതും കൈവശം വച്ചതെന്നും ബാസമ്മ വ്യക്തമാക്കി.ബാസമ്മയോടൊപ്പമുണ്ടായിരുന്ന അയല്‍വാസികളിലൊരാളാണ് ഹെയര്‍ ഡ്രൈയര്‍ പ്രവര്‍ത്തിപ്പിച്ചുനോക്കാന്‍ പറഞ്ഞത്. പ്ലഗില്‍ ഘടിപ്പിച്ച ഹെയര്‍ ഡ്രൈയര്‍ ഓണ്‍ ആക്കി സെക്കന്റുകള്‍ക്കുള്ളില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ യുവതിയുടെ ഇരുകയ്യിലെയും വിരലുകള്‍ ചിന്നിച്ചിതറി. ഉടൻ ഇവരെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആദ്യം ഡ്രൈയര്‍ താന്‍ വാങ്ങിയതാണെന്ന് ശശികല സമ്മതിച്ചിരുന്നു. എന്നാല്‍ പൊലീസ് കേസെടുത്തതോടെ കൊറിയര്‍ തന്റേതല്ലെന്നും താന്‍ ഒന്നും ഓര്‍ഡര്‍ ചെയ്തിട്ടില്ലെന്നുമായി ശശികലയുടെ വാദം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യൂസര്‍ മാനുവലില്‍ പരാമര്‍ശിച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാത്തതാണ് അപകടം സംഭവിക്കാൻ കാരണമെന്ന് പൊലീസ് പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page