എടനീര്‍ വിഷ്ണുമംഗലം ക്ഷേത്രത്തിലെ കവര്‍ച്ച; കുപ്രസിദ്ധ മോഷ്ടാവ് ഇബ്രാഹിം കലന്തറിനെ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി

കാസര്‍കോട്: എടനീര്‍ വിഷ്ണുമംഗലം ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ കേസില്‍ മുഖ്യപ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ ക്ഷേത്രത്തില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. കര്‍ണ്ണാടക, പുത്തൂര്‍, കൊയില, ആത്തൂരിലെ ഇബ്രാഹിം കലന്തര്‍ എന്ന കെ. ഇബ്രാഹിമി(24)നെയാണ് എടനീരില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. വിദ്യാനഗര്‍ എസ്.ഐ വി. രാമകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. നവംബര്‍ മൂന്നിനു രാത്രിയിലാണ് ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്. പൂട്ടുപൊളിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ ശ്രീകോവില്‍ കുത്തിത്തുറക്കുകയും ഭണ്ഡാരങ്ങളിലെ പണം കവര്‍ച്ച ചെയ്തുമാണ് സ്ഥലം വിട്ടത്. തെളിവെടുപ്പിനിടയില്‍ കവര്‍ച്ച നടത്തിയ രീതി …

ട്രംപിന്റെ ചരിത്ര വിജയത്തിന് പിന്നില്‍ ക്രിസ്ത്യന്‍ വോട്ടര്‍മാരെന്നു പഠന റിപ്പോര്‍ട്ട്

-പി പി ചെറിയാന്‍ തിരഞ്ഞെടുപ്പില്‍ ട്രംപ് നേടിയ ഏകദേശം 75 ദശലക്ഷം വോട്ടുകളില്‍ മുക്കാല്‍ ഭാഗവും (78ശതമാനം) ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നാണെന്നു ഫാമിലി റിസര്‍ച്ച് കൗണ്‍സിലിലെ സെന്റര്‍ ഫോര്‍ ബിബ്ലിക്കല്‍ വേള്‍ഡ് വ്യൂ സീനിയര്‍ റിസര്‍ച്ച് ഫെലോയും അരിസോണ ക്രിസ്ത്യന്‍ യൂണിവേഴ്‌സിറ്റിയിലെ കള്‍ച്ചറല്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടറുമായ ജോര്‍ജ്ജ് ബാര്‍ണ വെളിപ്പെടുത്തി.40 ദശലക്ഷത്തോളം ക്രിസ്ത്യാനികള്‍ വോട്ട് ചെയ്യരുതെന്ന് തീരുമാനിക്കുന്നതിനാല്‍, ക്രിസ്ത്യാനികള്‍ക്കിടയിലെ വോട്ടര്‍മാരുടെ എണ്ണം കുറവായിരിക്കുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് ബര്‍ണ പ്രതീക്ഷിച്ചിരുന്നു. ക്രിസ്ത്യാനികള്‍ 2020ല്‍ വോട്ട് ചെയ്തതിനേക്കാള്‍ കുറച്ച് …

ഗര്‍ഭിണിയായ ഭാര്യയെ അടിവയറ്റില്‍ ചവിട്ടി കൊലപ്പെടുത്തി; ആത്മഹത്യയ്ക്കു ശ്രമിച്ച ഭര്‍ത്താവ് ഗുരുതരനിലയില്‍ ആശുപത്രിയില്‍

ബംഗ്‌ളൂരു: ഗര്‍ഭിണിയായ ഭാര്യയെ അടിവയറ്റില്‍ ചവിട്ടി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യക്കു ശ്രമിച്ച് ആശുപത്രിയില്‍. ചെന്നറായപട്ടണം, നൊറനക്കിയിലെ നയന (24)യാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് അയ്യപ്പ(31)യാണ് ആശുപത്രിയില്‍ കഴിയുന്നത്. മൂന്നു വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്. നയന വീണ്ടും ഗര്‍ഭിണിയായിരുന്നു. ഇതിനിടയിലും അയ്യപ്പ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്നു പറയുന്നു. കഴിഞ്ഞ ദിവസവും ഇതേച്ചൊല്ലി വാക്കുതര്‍ക്കം ഉണ്ടായി. ഇതിനിടയിലാണ് നയനയുടെ അടിവയറ്റില്‍ ചവിട്ടിയത്. നയന മരണപ്പെടുകയും ചെയ്തു. …

അമ്മയും പതിനേഴുകാരിയായ മകളും ഒരേ ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍

മംഗ്‌ളൂരു: അമ്മയെയും മകളെയും ഒരേ ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിത്രദുര്‍ഗ്ഗ, ചിക്കന്തവാടിയിലെ ഗീത (45), മകള്‍ ലാവണ്യ (17) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വീട്ടിനകത്താണ് ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗീതയുടെ ഭര്‍ത്താവ് ബസവരാജ് (52) ആറു മാസം മുമ്പ് ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. അതിനു ശേഷം കടുത്ത മാനസിക വിഷമത്തിലായിരുന്നു ഇരുവരും. ഇതായിരിക്കും ഒരേ ഷാളില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നു സംശയിക്കുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെത്തിയാല്‍ ഇനി കുടിവെള്ളം പോലും കിട്ടില്ല; കാര്യമിതാണ്

കാസര്‍കോട്: റെയില്‍വേ സ്റ്റേഷനിലെ ടീ സ്റ്റാളുകള്‍ അടച്ചുപൂട്ടിയതോടെ യാത്രക്കാര്‍ കുടിവെള്ളത്തിനു പോലും നെട്ടോട്ടമോടണം. നിലവിലുള്ള കാന്റീനുകളുടെ നടത്തിപ്പ് കാലയളവ് പൂര്‍ത്തിയായതിനാലാണ് അടച്ചിട്ടത്. കഴിഞ്ഞ 17 നാണ് ബാക്കിയുണ്ടായിരുന്ന ഒരു സ്റ്റാള്‍ അടച്ചുപൂട്ടിയത്. പുതിയ ടെണ്ടര്‍ നടപടികള്‍ നടന്നുവരുന്നതേയുള്ളൂ. ഭീമമായ തുകയാണ് റെയില്‍വേ ആവശ്യപ്പെടുന്നത്. അതിനാല്‍ ആരും ആ തുകയ്ക്ക് നടത്തിപ്പ് ഏറ്റെടുക്കാന്‍ തയ്യാറാകുന്നിലെന്നാണ് വിവരം. കൂടാതെ റെയില്‍വേ സ്റ്റേഷനിലെ സ്വീകരണ ഭാഗത്തെ കെട്ടിടങ്ങളില്‍ നവീകരണ പ്രവര്‍ത്തി നടക്കുകയാണ്. പുതുക്കിപ്പണിത കെട്ടിടത്തിലായിരിക്കും ഇനി ടീ സ്റ്റാളുകളും കാന്റീനും പ്രവര്‍ത്തിക്കുക. …

ആന്റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതല്‍ കേസില്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മുന്‍മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് തിരിച്ചടി. തൊണ്ടി മുതല്‍ കേസില്‍ ആന്റണി രാജു വിചാരണ നേരിടണമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ആന്റണി രാജു അടക്കം പ്രതികള്‍ അടുത്ത മാസം 20ന് വിചാരണ കോടതിയില്‍ ഹാജരാകണം. അന്വേഷണത്തിനെതിരെ ആന്റണി രാജു സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് സി.ടി.രവികുമാര്‍ അധ്യക്ഷനായ ബെഞ്ചിന്റെ വിധി. തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസ് ഗുരുതരം ആണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.കേസില്‍ പുനരന്വേഷണത്തിനുള്ള ഹൈക്കോടതി …

അന്തരിച്ച പ്രശസ്ത ഭക്തി ഗാനരചയിതാവ് എവി വാസുദേവന്‍ പോറ്റിയുടെ മൃതദേഹം ഇന്നു വൈകിട്ട് സംസ്‌കരിക്കും

പാലക്കാട്: അന്തരിച്ച പ്രശസ്ത ഭക്തി ഗാനരചയിതാവ് എവി വാസുദേവന്‍ പോറ്റി (73)യുടെ മൃതദേഹം ബുധനാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയോടെ പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നിരവധി ഭക്തിഗാനങ്ങള്‍ രചിച്ചിട്ടുള്ള ഗാനരചയിതാവായിരുന്നു വാസുദേവന്‍ പോറ്റി. റെയില്‍വേയില്‍ ചീഫ് ടിക്കറ്റ് എക്സാമിനറായി വിരമിച്ച ശേഷം ഒലവക്കോടിനടുത്ത് കാവില്‍പ്പാടിലായിരുന്നു അദ്ദേഹത്തിന്റെ താമസം.തപസ്യ കലാസാഹിത്യ വേദി പാലക്കാട് ജില്ലാ അധ്യക്ഷനായിരുന്നു. പത്തൊന്‍പതാം വയസില്‍ കവിതകളെഴുതി ശ്രദ്ധേയനായി. 1989ല്‍ പുറത്തിറങ്ങിയ മണ്ണാറശാല നാഗ സ്തുതികള്‍ ആയിരുന്നു …

കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം; അവിഹിതം ചോദ്യം ചെയ്തപ്പോള്‍ യുവതിയെ അടിവയറ്റില്‍ ചവിട്ടിവീഴ്ത്തി, കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവിനും മറ്റു മൂന്നു പേര്‍ക്കുമെതിരെ നരഹത്യാശ്രമത്തിനു കേസ്

കാസര്‍കോട്: കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചതായും പരാതി. യുവതിയുടെ പരാതി പ്രകാരം ഭര്‍ത്താവിനും മറ്റു മൂന്നു പേര്‍ക്കുമെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുംബഡാജെ, കുമ്പംകണ്ടം ഹൗസിലെ ഇബ്രാഹിമിന്റെ മകള്‍ സാജിത(24)യുടെ പരാതി പ്രകാരം ഭര്‍ത്താവ് ബാഡൂര്‍, പെര്‍മുദെയിലെ കലന്തര്‍ഷാഫിക്കും മറ്റു മൂന്നു പേര്‍ക്കും എതിരെയാണ് നരഹത്യാശ്രമത്തിനു കേസെടുത്തത്.2019 ഡിസംബര്‍ 13നാണ് സാജിതയും കലന്തര്‍ ഷാഫിയും മതാചാരപ്രകാരം വിവാഹിതരായത്. പിന്നീട് കൂടുതല്‍ സ്വര്‍ണ്ണവും പണവും …

കുമ്പളയിലെ കല്യാണവീട്ടിനു സമീപത്തു നിന്നു മോഷണം പോയ ബൈക്ക് എ.ഐ ക്യാമറയില്‍ കുടുങ്ങി; ബൈക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ഉടമയ്ക്ക് പിഴയടക്കാനുള്ള നോട്ടീസ് ലഭിച്ചു, മോഷ്ടാക്കളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: കല്യാണവീട്ടിനു സമീപത്തു നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയ സംഭവത്തില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുമ്പള, പൈ കോംപൗണ്ടിലെ സച്ചിന്റെ ബൈക്കാണ് മോഷണം പോയത്. നവംബര്‍ മൂന്നിനു പരാതിക്കാരന്റെ സഹോദരിയുടെ കല്യാണമായിരുന്നു. പന്തലും മറ്റും ഇട്ടതിനാല്‍ ബൈക്ക് വീട്ടില്‍ നിന്നു അല്‍പം മാറിയാണ് നിര്‍ത്തിയിട്ടിരുന്നത്. മറ്റു നാലു ബൈക്കുകളും സ്ഥലത്ത് ഉണ്ടായിരുന്നു. പുലര്‍ച്ചെ മൂന്നു മണിയോടെ നോക്കിയപ്പോഴാണ് ബൈക്ക് കാണാതായ വിവരം സച്ചിന്‍ അറിയുന്നത്. ഇക്കാര്യം അന്നു തന്നെ പൊലീസില്‍ അറിയിക്കുകയും ചെയ്തു. പൊലീസ് …

കുണ്ടംകുഴി, പായത്ത് ഗൃഹനാഥന്‍ വീട്ടിനകത്ത് മരിച്ച നിലയില്‍; മൃതദേഹത്തിനു 18 ദിവസത്തെ പഴക്കമുള്ളതായി പ്രാഥമിക സംശയം, പോസ്റ്റുമോര്‍ട്ടം പരിയാരത്ത്

കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുണ്ടംകുഴി, പായം, വെള്ളരിക്കയയില്‍ ഗൃഹനാഥനെ വീട്ടിനകത്തു മരിച്ച നിലയില്‍ കണ്ടെത്തി. എം. ചന്ദ്രന്‍ നായര്‍ (60) ആണ് മരിച്ചത്. ഭാര്യ പിണങ്ങിപ്പോയതിനാല്‍ വര്‍ഷങ്ങളായി തനിച്ചാണ് താമസം. ആള്‍ക്കാരുമായി യാതൊരു തരത്തിലുമുള്ള ഇടപെടല്‍ ഇല്ലാതെയായിരുന്നു ഇയാളുടെ ജീവിതം.ചൊവ്വാഴ്ച വൈകുന്നേരം വീടിനു സമീപത്തുകൂടി നടന്നു പോവുകയായിരുന്ന ആള്‍ക്കാര്‍ക്ക് ദുര്‍ഗന്ധം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തി നോക്കിയപ്പോഴാണ് ചന്ദ്രന്‍ നായരുടെ മൃതദേഹം വീട്ടിനകത്തെ കട്ടിലിനു മുകളില്‍ അഴുകിയ നിലയില്‍ കാണപ്പെട്ടത്. ഉടന്‍ ബേഡകം പൊലീസിനെ വിവരം …

മുസ്സോറിയയിലേക്ക് ഒരു യാത്ര | Kookkanam Rahman

1986-ലാണെന്ന് തോന്നുന്നു. അവിചാരിതമായി ഇന്ത്യയിലെ പ്രമുഖ സുഖവാസ സ്ഥലമായ മുസ്സോറിയയിലേക്ക് എനിക്കൊരു യാത്ര തരപ്പെട്ടത്. നെഹ്‌റു യുവക് കേന്ദ്രയുടെ നേതൃത്വത്തില്‍കേരളത്തില്‍നിന്ന് ഒരു ദളിത് കലാട്രൂപ്പിനെയും കൊണ്ട് മുസ്സോറിയയിലേക്ക് പോകാന്‍ആവശ്യപ്പെട്ടപ്പോള്‍സന്തോഷപൂര്‍വ്വം ആ ദൗത്യം ഞാന്‍ ഏറ്റെടുക്കുകയായിരുന്നു. ടീം ലീഡറായിട്ടായിരുന്നു പോകേണ്ടിയിരുന്നത്. ഇരിട്ടി പേരാവൂര്‍തുടങ്ങിയ ഭാഗങ്ങളില്‍നിന്നുള്ള ദളിത് കലാകാരന്‍മാരെയാണ് കൊണ്ടു പോകേണ്ടത്. അന്ന് കണ്ണൂര്‍നെഹ്‌റു യുവ കേന്ദ്രയുടെ കോ-ഓര്‍ഡിനേറ്റര്‍പ്രൊഫ എ.ശ്രീധരനായിരുന്നു. അദ്ദേഹവും കൂടെ ഉണ്ടാവുമെന്ന് അറിയിച്ചിരുന്നു. യുവകലാകാരന്‍മാരായ പതിനേഴ് പേര്‍ടീമിലുണ്ട്. രണ്ടു ദിവസം മുന്നേ ടീം അംഗങ്ങള്‍എത്തിച്ചേരണമെന്ന് നിര്‍ദ്ദേശം കൊടുത്തിരുന്നു. …

ഇലക്ട്രിക് വാഹന ഷോറൂമിൽ തീപിടിത്തം; ക്യാബിനിലായിരുന്ന പ്രിയയ്ക്ക് പുറത്തിറങ്ങാനായില്ല, 20കാരിയായ കാഷ്യർക്ക് ദാരുണാന്ത്യം, 45 സ്കൂട്ടറുകൾ കത്തിനശിച്ചു

ബംഗളൂരു: ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ വൻ തീപിടിത്തം. അകത്തു കുടുങ്ങിയ യുവതിക്ക് ദാരുണാന്ത്യം. ഒരാൾക്ക് പരിക്കേറ്റു. 45ലേറെ ഇലക്ട്രിക് സ്കൂട്ടറുകൾ കത്തിനശിച്ചു. ബംഗളൂരുവിലെ ഡോ രാജ്കുമാർ റോഡിലെ ഇലക്ട്രിക് വാഹന ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. ഷോറൂമിലെ കാഷ്യറായിരുന്ന രാമചന്ദ്രപുര സ്വദേശിനി പ്രിയ(20) ആണ് മരിച്ചത്.നവരംഗ് ജംഗ്ഷനു സമീപമുള്ള മൈ ഇവി സ്റ്റോറിൽ വൈകുന്നേരം 5.30 ഓടെയാണ് സംഭവം നടന്നത്. ഷോറൂമിലെ കാഷ്യറായിരുന്ന പ്രിയയ്ക്ക് തീപിടിത്തമുണ്ടായപ്പോൾ പുറത്തിറങ്ങാനായില്ല. പ്രിയ ഇരുന്ന ക്യാബിനിൽ തീയും പുകയും നിറഞ്ഞിരുന്നു. പ്രിയ ശ്വാസം കിട്ടാതെയും …

29 വർഷത്തെ ദാമ്പത്യ ബന്ധം, വൈകാരിക സംഘർഷങ്ങൾ പരിഹരിക്കാൻ ആകുന്നില്ല, സംഗീത സംവിധായകൻ എ ആർ റഹ്മാനും ഭാര്യ സൈറാ ബാനുവും വിവാഹമോചിതരാകുന്നു

ചെന്നൈ: പ്രശസ്ത സം​ഗീത സംവിധായകൻ എ ആർ റഹ്മാനും ഭാര്യ സൈറാ ബാനുവും വിവാഹമോചിതരാകുന്നു. വിവാഹത്തിന് 29 വർഷത്തിന് ശേഷം തമ്മിൽ വേർപിരിയുന്നതായി സൈറ ബാനുവാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. ഏറെ വിഷമത്തോടെയെടുത്ത തീരുമാനമെന്ന് സൈറാ ബാനു വ്യക്തമാക്കി. അവരുടെ അഭിഭാഷക വന്ദനാ ഷായാണ് പ്രസ്‍താവന ഒരു ദേശീയ ചാനലിന് നൽകിയത്. പരസ്പര സ്നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നുപോയെന്ന് പ്രസ്താവനയില്‍ പറയുന്നു. അതേസമയം തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിച്ചുകൊണ്ട് ദമ്പതികളുടെ മകൻ അർമീൻ തൻ്റെ ഇൻസ്റ്റാഗ്രാം …

താഴെ പരപ്പയിൽ പുലി ഇറങ്ങിയതായി അഭ്യൂഹം: നാട്ടുകാർ ആശങ്കയിൽ

കാസർകോട്: പരപ്പയിൽ പുലി ഇറങ്ങിയതായി അഭ്യൂഹം.താഴെ പരപ്പയിലെ ഓട്ടോ ഡ്രൈവർ സുമേഷാണ് ഇക്കാര്യം നാട്ടുകാരെ അറിയിച്ചത്. ഓട്ടോറിക്ഷയുമായി പോകുമ്പോൾ പുലി റോഡിനു കുറുകെ ചാടിയെന്നു സുമേഷ് പറയുന്നു. നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ പുലിയുടെ കാൽ അടയാളം തിരിച്ചറിഞ്ഞു.പരപ്പ മാളൂർ കയത്താണു പുലിയെ കണ്ടതെന്നാണ് വിവരം. മാളൂർ കയത്തെ ലക്ഷ്മിയുടെ വീടിനു സമീപത്തുള്ള റോഡിലാണ് പുലി റോഡ് മറികടക്കുന്നതു കണ്ടതെന്നാണു സംസാരം. അതേ സമയം ഇക്കാര്യം അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.വിവരമറിഞ്ഞ നാട്ടുകാർ സംഘടിതരായി പരപ്പ ഫോറസ്റ്റ് ഓഫീസിലെത്തി അധികൃതരെ വിവരം …

പാലക്കാട് മണ്ഡലത്തില്‍ ഇന്ന് വിധിയെഴുത്ത്; രാവിലെ ഏഴു മുതൽ വൈകിട്ട് ആറുവരെ വോട്ടെടുപ്പ്, പൊതു അവധി പ്രഖ്യാപിച്ചു

പാലക്കാട്: രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന പാലക്കാട് മണ്ഡലത്തില്‍ ഇന്ന് വിധിയെഴുത്ത്. വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിക്കും. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 184 ബൂത്തുകളിലായി 1,94,706 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്.ആകെ വോട്ടര്‍മാരില്‍ 2306 പേര്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 2445 പേര്‍ 18-19 വയസ്സുകാരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ആണ്. 229 ആണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവാസി വോട്ടര്‍മാരുടെ എണ്ണം. പത്ത് സ്ഥാനാര്‍ത്ഥികളാണ് പാലക്കാട് …