ഗര്‍ഭിണിയായ ഭാര്യയെ അടിവയറ്റില്‍ ചവിട്ടി കൊലപ്പെടുത്തി; ആത്മഹത്യയ്ക്കു ശ്രമിച്ച ഭര്‍ത്താവ് ഗുരുതരനിലയില്‍ ആശുപത്രിയില്‍

ബംഗ്‌ളൂരു: ഗര്‍ഭിണിയായ ഭാര്യയെ അടിവയറ്റില്‍ ചവിട്ടി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യക്കു ശ്രമിച്ച് ആശുപത്രിയില്‍. ചെന്നറായപട്ടണം, നൊറനക്കിയിലെ നയന (24)യാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് അയ്യപ്പ(31)യാണ് ആശുപത്രിയില്‍ കഴിയുന്നത്. മൂന്നു വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്. നയന വീണ്ടും ഗര്‍ഭിണിയായിരുന്നു. ഇതിനിടയിലും അയ്യപ്പ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്നു പറയുന്നു. കഴിഞ്ഞ ദിവസവും ഇതേച്ചൊല്ലി വാക്കുതര്‍ക്കം ഉണ്ടായി. ഇതിനിടയിലാണ് നയനയുടെ അടിവയറ്റില്‍ ചവിട്ടിയത്. നയന മരണപ്പെടുകയും ചെയ്തു. മദ്യലഹരിയിലായിരുന്നു കൊലപാതകം നടത്തിയത്. മദ്യലഹരിയില്‍ നിന്ന് മുക്തനായതിന് ശേഷമാണ് ഭാര്യ കൊല്ലപ്പെട്ട വിവരം അയ്യപ്പ അറിയുന്നത്. തുടര്‍ന്ന് വീട്ടിനകത്തു തൂങ്ങി മരിക്കാന്‍ ശ്രമിക്കുകയായിരുന്നു. മൂത്ത കുട്ടിയുടെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ട് എത്തിയവരാണ് അയ്യപ്പയെ താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page