എടനീര്‍ വിഷ്ണുമംഗലം ക്ഷേത്രത്തിലെ കവര്‍ച്ച; കുപ്രസിദ്ധ മോഷ്ടാവ് ഇബ്രാഹിം കലന്തറിനെ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി

കാസര്‍കോട്: എടനീര്‍ വിഷ്ണുമംഗലം ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ കേസില്‍ മുഖ്യപ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ ക്ഷേത്രത്തില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. കര്‍ണ്ണാടക, പുത്തൂര്‍, കൊയില, ആത്തൂരിലെ ഇബ്രാഹിം കലന്തര്‍ എന്ന കെ. ഇബ്രാഹിമി(24)നെയാണ് എടനീരില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. വിദ്യാനഗര്‍ എസ്.ഐ വി. രാമകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. നവംബര്‍ മൂന്നിനു രാത്രിയിലാണ് ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്. പൂട്ടുപൊളിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ ശ്രീകോവില്‍ കുത്തിത്തുറക്കുകയും ഭണ്ഡാരങ്ങളിലെ പണം കവര്‍ച്ച ചെയ്തുമാണ് സ്ഥലം വിട്ടത്. തെളിവെടുപ്പിനിടയില്‍ കവര്‍ച്ച നടത്തിയ രീതി പ്രതി പൊലീസിനു വിവരിച്ചു കൊടുത്തു.
മാന്യ അയ്യപ്പ മന്ദിരം, പൊയിനാച്ചി അയ്യപ്പക്ഷേത്രം എന്നിവിടങ്ങളിലെ കവര്‍ച്ചകളുമായി ബന്ധപ്പെട്ടാണ് കലന്തറിനെ അറസ്റ്റു ചെയ്തത്. ആ സമയത്താണ് വിഷ്ണുമംഗലം ക്ഷേത്രത്തിലും കവര്‍ച്ച നടത്തിയത് കലന്തറും സംഘവുമാണെന്നു വ്യക്തമായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page