മഅ്ദനിയുടെ വീട്ടില്‍ നിന്നു ഏഴുപവന്‍ കവര്‍ന്ന കേസ്; പിതാവിനെ ശുശ്രൂഷിക്കാന്‍ എത്തിയ യുവാവ് അറസ്റ്റില്‍, രണ്ടു പവന്റെ കൈചെയിന്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍

എറണാകുളം: പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ വീട്ടില്‍ നിന്നു ഏഴു പവന്‍ സ്വര്‍ണ്ണവും 7500 രൂപയും കവര്‍ച്ച ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം, ധനുവച്ചപുരം, കൊറ്റമം, ഷഹാന മന്‍സിലിലെ റംഷാദി (23)നെയാണ് എളമക്കര പൊലീസ് അറസ്റ്റു ചെയ്തത്. മഅ്ദനിയുടെ അച്ഛനെ ശുശ്രൂഷിക്കാന്‍ എത്തിയ ആളാണ് ഇയാള്‍. കഴിഞ്ഞ ദിവസമാണ് സംഭവം.
ആഭരണങ്ങള്‍ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. സംശയത്തിന്റെ പേരില്‍ റംഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മോഷണം നടത്തിയത് താനാണെന്ന് റംഷാദ് സമ്മതിച്ചു. രണ്ടരപവന്‍ തൂക്കമുള്ള കൈചെയിന്‍ റംഷാദിന്റെ മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ബാക്കി സ്വര്‍ണ്ണം വില്‍പ്പന നടത്താന്‍ ഏല്‍പ്പിച്ചതായാണ് റംഷാദ് മൊഴി നല്‍കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page