കരുനാഗപ്പള്ളിയില്‍ നിന്നു കാണാതായ സ്ത്രീയെ കൊന്നു കുഴിച്ചുമൂടി; അടുപ്പക്കാരനായ ആള്‍ കസ്റ്റഡിയില്‍

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നു കാണാതായ സ്ത്രീയെ കൊന്നു കുഴിച്ചുമൂടി. വിജയലക്ഷ്മി(48)യാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ആലപ്പുഴ, കരൂര്‍ സ്വദേശി ജയചന്ദ്രന്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം കാണപ്പെട്ട അമ്പലപ്പുഴ, കരൂരില്‍ കരുനാഗപ്പള്ളി പൊലീസ് തെരച്ചില്‍ നടത്തുന്നു. നവംബര്‍ ആറാം തിയതിയാണ് വിജയലക്ഷ്മിയെ കാണാതായത്. ഇതു സംബന്ധിച്ച് ബന്ധു നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു അന്വേഷിക്കുന്നതിനിടയിലാണ് ജയചന്ദ്രനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ജയചന്ദ്രനും വിജയലക്ഷ്മിയും അടുപ്പത്തിലായിരുന്നു. വിജയലക്ഷ്മിക്കു മറ്റൊരാളുമായി ബന്ധം ഉണ്ടെന്ന സംശയമാണ് കൊലപാതകത്തിനു കാരണമെന്നു ജയചന്ദ്രന്‍ പൊലീസിനു മൊഴി നല്‍കി. നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനു അകത്താണ് മൃതദേഹം കുഴിച്ചിട്ടതെന്നു ഇയാള്‍ മൊഴി നല്‍കി.
കൊലപാതകത്തിനു ശേഷം വിജയലക്ഷ്മിയുടെ ഫോണ്‍ ജയചന്ദ്രന്‍ എറണാകുളത്തു വച്ച് കെ.എസ്.ആര്‍.ടി.സി ബസിനകത്തു ഉപേക്ഷിച്ചിരുന്നു. കണ്ടക്ടര്‍ക്കാണ് ഫോണ്‍ ലഭിച്ചത്. ഇയാള്‍ ഫോണ്‍ പൊലീസിനു കൈമാറി. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍, കോള്‍ലിസ്റ്റ് എന്നിവ പരിശോധിച്ചാണ് അന്വേഷണം ജയചന്ദ്രനിലേക്ക് എത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page