മുസ്ലിം യൂത്ത് ലീഗ് ബോവിക്കാനത്ത് ലീഗ് ഹൗസ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: മുസ്ലിം യൂത്ത് ലീഗ് ബോവിക്കാനം ടൗണ്‍ ശാഖാ കമ്മിറ്റി സജ്ജികരിച്ച ബോവിക്കാനം ലീഗ് ഹൗസ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. ചടങ്ങ് സംസ്ഥാന ട്രഷറര്‍ സി.ടി.അഹമ്മദലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ബി.എം. അബൂബക്കര്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ബി.മുഹമ്മദ് കുഞ്ഞി പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മല്ലത്ത് സ്വാഗതം പറഞ്ഞു. ടൗണ്‍ ശാഖാ യൂത്ത് ലീഗ് പ്രസിഡണ്ട് സിദ്ധീഖ് മുസ്ലിയാര്‍ നഗര്‍പ്രവര്‍ത്തന പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ബി.എം.അബൂബക്കര്‍ ഹാജിക്ക് ഉദുമ മണ്ഡലം പ്രസിഡണ്ട് കല്ലട്ര അബ്ദുള്‍ ഖാദറും, വൈസ് പ്രസിഡണ്ട് ബിഎം അഷ്‌റഫിന് ജില്ലാ സെക്രട്ടറി എബി. ശഫിയും ഉപഹാരം കൈമാറി. ഉദുമ മണ്ഡലം ട്രഷറര്‍ ഹമീദ് മാങ്ങാട്, യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗം ടിഡി. കബീര്‍, യുഡിഎഫ് ചെയര്‍മാന്‍ ഖാലിദ് ബെള്ളി പ്പാടി, എസ്ടിയു സംസ്ഥാന സെക്രട്ടറി ഷെരീഫ് കൊടവഞ്ചി, പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറര്‍ മാര്‍ക്ക് മുഹമ്മദ്, രമേശന്‍ മുതലപ്പാറ, ഖാദര്‍ ആലൂര്‍, എ.ബി. കലാം, ബി.കെ.ഹംസ ആലൂര്‍, അബ്ദുല്ല ഡെല്‍മ, അനീസ മന്‍സൂര്‍ മല്ലത്ത്, ബി.എം. ഹാരിസ്, എ.ബി. കുട്ടിയാനം, അബ്ബാസ്‌കൊളച്ചപ്പ്, സുഹറ ബാലനടുക്കം, ഷെഫീഖ് മൈക്കുഴി, കെമുഹമ്മദ് കുഞ്ഞി, ബി.എം.ശംസീര്‍, എസ്എം.മുഹമ്മദ് കുഞ്ഞി, ബസ് സ്റ്റാന്റ് അബ്ദുള്‍ റഹിമാന്‍ സംബന്ധിച്ചു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page