‘മൂന്ന് പെണ്‍കുട്ടികള്‍ നിരന്തരം മാനസികമായി പീഡിപ്പിച്ചു’; നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മു മരിച്ചത് സഹപാഠികളില്‍ നിന്നുള്ള മാനസിക പീഡനം കാരണമാണെന്ന് കുടുംബം

തിരുവനന്തപുരം: പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ആരോപണവുമായി കുടുംബം. സഹപാഠികളില്‍ നിന്നുള്ള മാനസിക പീഡനമാണ് മരണകാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഹോസ്റ്റലിന്റെ മുകളില്‍ നിന്നും ചാടിയാണ് തിരുവനന്തപുരം സ്വദേശിനിയായ അമ്മു മരിച്ചത്. ചുട്ടിപ്പാറ എസ്എംഇ നഴ്‌സിംഗ് കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു അമ്മു.
മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. സഹപാഠികളായ മൂന്ന് പേര്‍ അകാരണമായി ശല്യപ്പെടുത്തിയിരുന്നുവെന്നും ടൂര്‍ കോര്‍ഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് മാറിയിട്ടും ഇവര്‍ ഭീഷണിയുമായെത്തിയെന്നും അമ്മുവിന്റെ പിതാവ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു. റാഗിങ്ങും വ്യക്തിഹത്യയും സ്ഥിരമായി നേരിടേണ്ടി വന്നുവെന്നും അമ്മു കിടന്നുറങ്ങിയ മുറിയില്‍ അതിക്രമിച്ച് കടക്കാന്‍ സഹപാഠികള്‍ ശ്രമിച്ചുവെന്നും കുടുംബം ആരോപിക്കുന്നു. അധ്യാപകരും ഇതിനൊക്കെ കൂട്ട് നിന്നുവെന്നാണ് കുടുംബം കുറ്റപ്പെടുത്തുന്നത്. സഹോദരി മാനസിക പിരിമുറുക്കത്തിലായിരുന്നുവെന്നാണ് അമ്മുവിന്റെ സഹോദരന്‍ പറയുന്നത്. പലപ്പോഴും സഹപാഠികള്‍ മര്‍ദ്ദിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സഹോദരന്‍ ചൂണ്ടിക്കാണിച്ചു. അതേസമയം സംഭവത്തില്‍ അസ്വാഭവിക മരണത്തിന് കേസെടുത്ത പത്തനംതിട്ട പൊലീസ് തിങ്കളാഴ്ച സഹപാഠികളുടെയും അദ്ധ്യാപകരുടെയും മൊഴി രേഖപ്പെടുത്തും. അമ്മുവിന്റെ രക്ഷിതാക്കളെ പ്രത്യേകം കണ്ടുമൊഴി എടുക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page