സ്വര്‍ണ വില കുറയുന്നു; ഈമാസം ഇടിഞ്ഞത് 4160 രൂപ, ഇന്ന് പവന് 55,480 രൂപ

തിരുവനന്തപുരം: ആഭരണപ്രിയര്‍ക്ക് ആശ്വാസമായി സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്.
ഇന്നും പവന് 880 രൂപ കുറഞ്ഞു വില 56,000 രൂപയ്ക്കു താഴെയെത്തി. 55,480 രൂപയിലാണു വ്യാപാരം. ഇതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. ഗ്രാമിന് 110 രൂപ ഇടിഞ്ഞ് വില 6,935 രൂപയായി. ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് കുറയുന്നതാണ് കണ്ടത്. ഈ മാസം ഇതുവരെ പവന് കുറഞ്ഞത് 4,160 രൂപയാണ്. ഗ്രാമിന് 520 രൂപയും. രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 2,559.11 ഡോളറിലേക്കാണ് ഇന്ന് കൂപ്പുകുത്തിയത്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page